മീവല്‍ പൗലോസിന് ബ്ലാക്ക് ബെല്‍റ്റ്

thumbnail3ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്സില്‍ നിന്നും കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുന്ന ആദ്യ വ്യക്തിയായി പതിനൊന്നു വയസ്സുകാരി മലയാളി പെണ്‍കുട്ടി മീവല്‍ പൗലോസ് അര്‍ഹയായി.

ആറാം ഗ്രേഡില്‍ പഠിക്കുന്ന മീവല്‍ നാലാം വയസ്സുമുതലാണ് കരാട്ടേ പരിശീലനം തുടങ്ങിയത്. മാതാപിതാക്കളായ സബി പൗലോസ്-ദീപ പൗലോസ്, സഹോദരന്‍ നോയല്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് ഈ പതിനൊന്നുകാരിക്ക് ബ്ലാക്ക് ബെല്‍റ്റ് നേടിക്കൊടുത്തത്.

പിതാവ് സബി മിസോറി സിറ്റിയിലെ പ്രവര്‍ത്തിക്കുന്ന മഹിമ റസ്റ്റോറന്റ് ഉടമയാണ്. പഠനത്തോടൊപ്പം തുടര്‍പരിശീലനവും ഉയര്‍ന്ന ബെല്‍റ്റുകളുമാണ് ഈ കൊച്ചുമിടുക്കി ഇനിയും ലക്ഷ്യമിടുന്നത്.

thumbnail

thumbnail4

thumbnail1

Print Friendly, PDF & Email

Related News

Leave a Comment