Flash News

ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; മുന്‍‌നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പില്‍

September 18, 2018

palli-vikariകോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി. താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. പീഡനത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന നിലപാടാണ് ഫാ. നിക്കോളാസ് സ്വീകരിച്ചിരുന്നത്. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളില്‍ ഫലം കാണാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍ രണ്ടിന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. വികാരിയും കന്യാസ്ത്രീകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.

ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുന്‍പു കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് ഫാ.നിക്കോളാസ് പറഞ്ഞു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍ സഭാ ശത്രുക്കളാണ്. തെരുവില്‍ ഇറങ്ങുന്നതിനു മുന്‍പ് തെളിവു പൊലീസിന് നല്‍കേണ്ടിയിരുന്നു. അതു കൈമാറാന്‍ അവരെ വെല്ലുവിളിക്കുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.

ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി; സമരം തകര്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിക്കുന്നു

bishoകൊച്ചി: ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല. സമരം തകര്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; മുന്‍‌കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നു. കന്യാസ്ത്രീക്ക് വ്യക്തിവിരോധമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും പരാമര്‍ശമുണ്ട്. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയായിരുന്നെന്നും ആരോപണമുണ്ട്. കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ മൊഴിയില്‍ ലൈംഗികാരോപണം പറഞ്ഞിട്ടില്ല. പൊതുജനവും മാധ്യമങ്ങളും തന്നെ ക്രൂശിക്കുന്നു. അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ഹര്‍ജിക്കൊപ്പം കന്യാസ്ത്രീക്ക് എതിരായ പരാതികളും ഹാജരാക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top