മുത്വലാഖ് ഇനി ക്രിമിനല്‍ കുറ്റം; മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

tha_0ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ബില്‍ ലോക്‌സഭാ നേരത്തെ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസ്സാക്കാനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഡിനന്‍സുമായി എത്തിയത്.

ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ് ആക്ട്) ഉള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുള്ളത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് വഴിയോ എസ്.എം.എസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.

Print Friendly, PDF & Email

Related News

Leave a Comment