ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്

bishop-1ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ് ഉത്തരവിട്ടു. സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാൻ അംഗീകരിച്ചു. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) പ്രസിഡന്റ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് അറിയിച്ചു. കേസിൽ ശ്രദ്ധ ചെലുത്താൻ താൽക്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ചയാണ് ബിഷപ് ഫ്രാങ്കോ വത്തിക്കാനു കത്തു നൽകിയത്.

അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്തുവരുകയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. കോട്ടയം എസ് പി ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷും അടങ്ങുന്ന അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ വിളിപ്പിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് ബിഷപ്പിന്റെ മൂന്ന് അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന ഓഫീസിലെത്തി.

തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയില്‍ രണ്ടാംദിവസും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുണ്ടന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത്. അറസ്റ്റ് ഉടനുണ്ടാവുമെന്ന സൂചനയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണസംഘത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ഡിജിപി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News