
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി തൊടുപുഴയില്‍ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് അമീന് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: മടപ്പള്ളി ഗവ. കോളേജ് വിദ്യാര്‍ത്ഥിനികളായ സല്‍വ അബ്ദുല്‍ഖാദര്‍, തംജീദ, സഫ്വാന എന്നീ വിദ്യാര്‍ത്ഥിനികളെ കോളേജിലെ എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും യൂണിയന് ഭാരവാഹികളും ചേര്‍ന്ന് സംഘടിതമായി മര്‍ദിച്ച സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അമീന് റിയാസ്. തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമീന്.
ജനാധിപത്യ അന്തരീക്ഷം പുലരേണ്ട കാമ്പസുകളില്‍ വ്യത്യസ്ത രാഷ്ട്രീയ ശബ്ദങ്ങള്‍ മുഴക്കുന്നവരെ കായികമായി നേരിടുന്ന എസ്.എഫ്.ഐ യുടെ നിലപാട് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണ്. കാമ്പസിനകത്തു വെച്ചു തങ്ങളുടെതല്ലാത്ത രാഷ്ട്രീങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാര്ത്ഥീവിദ്യാര്ത്ഥിനികളെയും ചേർത്ത് അപവാദ പ്രചാരണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്പ്രയോഗവും നടത്തുന്നത് എസ്.എഫ്.ഐ യുടെ പതിവ് രീതിയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത എസ് എഫ് ഐ നേതാക്കളും യൂണിയന് ഭാരവാഹികളും അടങ്ങുന്ന കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുവാന്‍ കോളേജ് അധികൃതരും പോലീസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് സുബൈര്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിമാരായ അലി സവാദ്, റംസല്‍ സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ കിഴക്കേയറ്റത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. സുബൈര്‍ ഹമീദ്, മുഹമ്മദ് റാസിഖ്, ഷിബു പുത്തൂരാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply