Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത് ശരിയായ രീതിയായിരുന്നില്ലെന്ന് അഭിഭാഷകന്‍

September 22, 2018

mandeep-singhപീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടതിനെ വിമര്‍ശിച്ച് ബിഷപ്പിന്റെ അഭിഭാഷകന്‍ മന്ദീപ് സിംഗ് സച്ച്‌ദേവ്. ബിഷപ്പിനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടത് ഉചിതമായില്ലെന്ന് അഡ്വക്കേറ്റ് മന്ദീപ് സിംഗ് സച്ച്‌ദേവ് പറഞ്ഞു. ബിഷപ്പിനെ നാല് ദിവസം ചോദ്യം ചെയ്തിട്ടുണ്ട് ഇനിയും പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്ന് മന്ദീപ് സിംഗ് പറഞ്ഞു. കേസില്‍ ഡിഎന്‍എ പരിശോധന ഗുണം ചെയ്യില്ലെന്നും കാലപ്പഴക്കം ചെന്ന കേസില്‍ പ്രതിയുടെ ഉമിനീരും രക്തവും എടുക്കുന്നത് ശരിയല്ലെന്നും ജലന്ധറിലെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ബിഷപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ബിഷപ്പിന്റെ വാദം. കോട്ടയം മെഡിക്കല്‍ കോളെജില്‍നിന്ന് ചികിത്സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ബിഷപ്പിന്റെ വാദം. കോട്ടയം മെഡിക്കല്‍ കോളെജില്‍നിന്ന് ചികിത്സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വിധിക്ക് ശേഷം ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top