ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടികളുമായി സഭ

sisകൊച്ചി: പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ എമില്‍ഡയ്ക്ക് ഭീഷണി. രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് ഉന്നത പുരോഹിതന്‍ ചോദിച്ചതായി എമില്‍ഡ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും എമില്‍ഡ പറഞ്ഞു. അതേസമയം, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും സഭാ നടപടി.

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും നടപടി. മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. കത്തോലിക്കാ സഭയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സഭാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് നടപടിയെടുത്തത്.

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളിൽ നിന്നും പുറത്താക്കിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റർ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുർബാന നൽകൽ, ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്തിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നറിയില്ലെന്ന് സിസ്റ്റര്‍ ലൂസി

മാനന്തവാടി: കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കിയതില്‍ പ്രതികരണവുമായി ലൂസി കളപ്പുരക്കല്‍ രംഗത്ത്. എന്തിനാണ് സഭ തനിക്കെതിരെ നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി. മദര്‍ സൂപ്പീരിയറാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചത് എന്നാല്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സഭ വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

bishoസമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുമ്പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കാര്‍ വാങ്ങിയതും സഭാവസ്ത്രം ധരിക്കാതെ പൊതുവേദിയിലെത്തിയതുമാണ് നടപടിയെടുക്കുന്നതിനുള്ള മറ്റ് കാരണങ്ങളായി പറയുന്നത്.

വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുഹാനോന്‍ റമ്പാന്‍

കന്യാത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യൂഹാനോന്‍ റമ്പാനെതിരായ നടപടിയില്‍ പ്രതികരണവുമായി യൂഹാനോന്‍. വിലക്കേര്‍പ്പെടുത്തിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുഹാനോന്‍ റമ്പാന്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും ഒപ്പമുണ്ടാകുമെന്നും യൂഹാനോന്‍ റമ്പാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ബിഷപ്പുമാരുടെ സമ്മര്‍ദ്ദമാണ് നടപടിക്ക് കാരണം. എങ്കിലും ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും യൂഹാനോന്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാര നടപടി; കേരളം പൊറുക്കില്ലെന്ന് അഗസ്റ്റിന്‍ വട്ടോളി

agustine-vattoliകൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരായ സഭാ നടപടി കേരളം പൊറുക്കില്ലെന്ന് അഗസ്റ്റിന്‍ വട്ടോളി. ഇത്തരം നടപടികളില്‍ സഭ വലിയ വില നല്‍കേണ്ടി വരുമെന്നും സേവ് അവര്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കി. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

Print Friendly, PDF & Email

Related News

Leave a Comment