Flash News

സന്യാസിനികള്‍ക്കൊപ്പം നില്‍ക്കാത്തവരാണ് സന്യാസിനി സഭകളെന്ന് സിസ്റ്റര്‍ ടീന ജോസ്

September 23, 2018

tinaബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ സഹായിക്കുന്നതിനു പകരം അവരെ തേജോവധം ചെയ്ത് സഭയില്‍ നിന്ന് പുറത്താക്കാനാണ് സന്യാസിനി സഭ ചെയ്തതെന്ന് സിസ്റ്റര്‍ ടീന ജോസ്. സഭാ നേതൃത്വത്തില്‍ നിന്നും ഉണ്ടാക്കുന്ന നടപടികള്‍ വേദനിപ്പിക്കുന്നുവെന്നും ടീന ജോസ് എഎന്‍ഐയോട് പറഞ്ഞു. ‘പല പ്രമുഖ സന്ന്യാസിനി സമൂഹവും ഇരയുടെ കൂടെയല്ല ഉളളത്. സ്വന്തം സഹോദരിയെ അല്ല അവര്‍ക്ക് സംരക്ഷിക്കേണ്ടത്. ബിഷപ്പിനേയും വൈദികരേയും ആണ് അവര്‍ക്ക് സംരക്ഷിക്കേണ്ടത്. പള്ളിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് നിങ്ങളെന്നാണ് അവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ പള്ളിയുടെ മുഖം വികൃതമാക്കുന്നത് ബിഷപ്പും വൈദികരും ആണ്’, സിസ്റ്റര്‍ ടീന പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സന്ന്യാസി സമൂഹം. ലൂസി സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റൺ സന്യാസിനി സഭ ആരോപിച്ചിട്ടുണ്ട്. തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സമരത്തിന് പോയതെന്നും ഇതിന്റെ പേരിൽ നടപടിയെടുത്തിട്ടില്ലെന്നും സന്യാസിനി സഭ വ്യക്തമാക്കി. എന്നാൽ നേരത്തെ സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.

സന്യാസിനി എന്ന നിലയിൽ സിസ്റ്റർക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരിയും നേരത്തെ അറിയിച്ചിരുന്നു. സിസ്റ്റർ ലൂസി സമരത്തിൽ പങ്കെടുത്തതിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. സിസ്റ്റർക്കെതിരെ നടപടി എടുക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മദർ സുപ്പീരിയർ വഴി സിസ്റ്റർ ലൂസിയെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഇതിനെയാണ് നടപടിയെടുത്തെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നതെന്നും ഇടവക വിശദീകരിച്ചു.

അതേസമയം, തനിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. പറയുകയല്ല വിലക്കിക്കൊണ്ട് ഉത്തരവ് ഇടുകയാണ് മദർ സുപ്പീരിയർ ചെയ്തത്. വിശ്വാസികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ഇടവകയിൽ നിന്ന് നൂറിലധികം പേർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top