കാലിഫോര്‍ണിയ: യുണൈറ്റഡ് നാഷന്‍സ് അസ്സോസിയേഷന് ഓഫ് സാന്റാ ബാര്‍ബറ ആന്റ് ട്രൈ കൗണ്ടീസ് 2018 സാന്റാ ബാര്‍ബറ പീസ് പ്രൈസിന് സാമൂഹ്യ പ്രവര്‍ത്തകയായ ദീപ വില്ലിംഹാം അര്‍ഹയായി. സെപ്റ്റംബര്‍ 21ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അവാര്‍ഡ് വിതരണം നടന്നു.
പേസ് യൂണിവേഴ്സല്‍ (പ്രൊമിസ് ഓഫ് അഷ്വറന്‍സ് ചില്‍ഡ്രന്‍ എവരിവേര്‍) എന്ന സംഘടനയുടെ സ്ഥാപകയും ചെയര്‍പേഴ്സനുമാണ് ദീപ. ദാരിദ്രത്തിനും, അനീതിക്കും, മനുഷ്യക്കടത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പേസ്.
കല്‍ക്കട്ടയില്‍ ജനിച്ചു മദര്‍ തെരെസ്സേയുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അമേരിക്കയില്‍ എത്തിയത്. അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസവും, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഉയര്‍ന്ന ഉദ്യോഗവും വഹിക്കുന്ന ഇവര്‍ 2010-11 ല്‍ റോട്ടറി ഡ്സ്ട്രിക്റ്റ് 5240 ന്റെ ഡിസ്ട്രിക്റ്റ് ഗവര്‍ണറായിരുന്നു.
2014 ല്‍ വൈറ്റ് ഹൗസില്‍ വിളിച്ച് ആദരിച്ച ഇവര്‍ക്ക് 2015 ലെ ഗ്ലോബല്‍ എമേസിംഗ് ഇന്ത്യന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടേതായിരുന്നു അവാര്‍ഡ്.
യുദ്ധം ഇല്ലാതിരിക്കുന്നതല്ല സമാധാനത്തിന്റെ വ്യഖ്യാനമെന്നും, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മനസമാധാനം കണ്ടെത്തുകയാണ് ശരിയായ വ്യാഖ്യാനമെന്നും ദീപ പറയുന്നു.
സ്ത്രീകളെ സാമൂഹ്യ ചൂഷണത്തിനെതിരെ ബോധവല്‍ക്കരിക്കുക, വയോജന വിദ്യാഭ്യാസം നല്‍കുക എന്ന പ്രവര്‍ത്തനങ്ങളിലാണ് നോണ്‍ പ്രൊഫിറ്റ് സംഘടനയുടെ അധ്യക്ഷയായ ദീപ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply