Flash News

സംരംഭകത്തേരിലേറി കൂടുതല്‍ വനിതകള്‍: എന്‍എഎംകെ ഫൗണ്ടേഷന്‍ മാതൃകയാകുന്നു

September 25, 2018 , ഫാല്‍ക്കണ്‍ പ്രസ് റിലീസ്

VB Fashion inauguration

മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ വിബി ഫാഷന്‍ ഉദ്‌ഘാടനം ചെയ്യുന്നു

• സംരംഭത്തിലൂടെ സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപത കൈവരിക്കാനുമുള്ള സൗജന്യ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എന്‍എഎംകെ ഫൗണ്ടേഷന്‍ മാതൃകയാകുന്നു.
• സ്വയം തൊഴില്‍ പരീശീലനം നേടിയ നിരവധി വനിതകള്‍ ജില്ലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
• വിബി ഫാഷന്‍ എന്നു പേരിട്ടിരിക്കുന്ന തയ്യല്‍ സംരംഭം നാല് വനിതകള്‍ ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്.

മലപ്പുറം (25-09-2018): സംരംഭകത്വ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ എന്‍എഎംകെ ഫൗണ്ടേഷന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണുന്നു. വസ്ത്ര, ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ മേഖലകളില്‍ പരീശീലനം നേടിയ ഇരുപതോളം വീട്ടമ്മമാരായ വനിതകള്‍ പുതിയ സംരംഭങ്ങള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ സംരംഭങ്ങളിലൂടെ നൂറോളം പേര്‍ക്കാണ് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായി വ്യവസായിയായ എന്‍.എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) ആരംഭിച്ച സ്ഥാപനമാണ് എന്‍എഎംകെ ഫൗണ്ടേഷന്‍. വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളില്‍ ഫൗണ്ടേഷന്‍ നിരവധി പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നു.

വിബി ഫാഷന്‍ ഉദ്‌ഘാടനം ചെയ്തു

കാടാമ്പുഴയില്‍ നാല് വനിതകള്‍ ചേര്‍ന്ന് 35,000 രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച തയ്യല്‍ കടയാണ് എന്‍എഎംകെ ഫൗണ്ടേഷനിലൂടെ ചിറക് വിരിച്ച പുതിയ സംരംഭം. മാറാക്കര പഞ്ചായത്തിലെ വീട്ടമ്മമാരായ വിദ്യ ടി.കെ., നുസൈബ കെ.പി., സുനില ഇ.കെ., പ്രിയ വി.പി എന്നിവരുടെ പ്രഥമ വ്യവസായ സംരംഭമാണ് വിബി ഫാഷന്‍.

VB Fashionമാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ വിബി ഫാഷന്‍ തിങ്കളാഴ്ച്ച ഉദ്‌ഘാടനം ചെയ്തു.

സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമുകള്‍, നൈറ്റി, ചുരിദാര്‍, കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സ്ത്രീ കൂട്ടായ്മ പറഞ്ഞു. നിമിഷങ്ങള്‍ക്കകം തയ്ച്ചുകൊടുക്കുന്ന എക്സ്പ്രസ്സ് സര്‍വീസ് സേവനം കാടാമ്പുഴ ക്ഷേത്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന വിബി ഫാഷന്റെ പ്രത്യേകതയാണ്.

വീട്ടമ്മയില്‍ നിന്നും ബിസിനസിലേക്ക്

“ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാനാണ് എന്‍എഎംകെ ഫൗണ്ടേഷനും വിദ്യാഭാരതി ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ സ്വയം തൊഴില്‍ പരിപാടിയില്‍ ചേര്‍ന്നത്. മികച്ച രീതിയില്‍ പരീശീലനം ലഭിച്ചപ്പോള്‍ എന്തുകൊണ്ടൊരു സംരംഭം തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. അതിനു പ്രോത്സാഹനം തന്നതും കൃത്യമായി വഴികാട്ടിയായതും എന്‍.എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) യും അദ്ധ്യാപകരുമാണ്,” വിബി ഫാഷന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ കൂട്ടായ്മ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

“നാടിന്റെ പുരോഗതിക്ക് ചെറുകിട വ്യവസായ സംരംഭങ്ങള്‍ അത്യാവശ്യ ഘടകമാണ്. വനിതകള്‍ വീടുകളില്‍ ഒരേസമയം പല ജോലികള്‍ ചെയ്യുന്നവരാണ്. അവരുടെ ടൈം മാനേജ്മെന്റ് മികച്ചതാണ്. അവര്‍ക്ക് അനുയോജ്യമായത് ചെറുകിട വ്യവസായ സംരംഭങ്ങളാണ്. വീട്ടമ്മമാരുടെ ഒഴിവുസമയം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനും നാടിന് ഗുണകരമായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനുമാണ് തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ ആരംഭിച്ചത്. അത് ഫലം കാണുന്നതില്‍ സന്തോഷമുണ്ട്,” എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.പി. ബഷീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ വി. മധുസൂദനന്‍, സാമൂഹിക പ്രവര്‍ത്തകന്‍ കാടാമ്പുഴ പ്രഭാകരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് സെക്രട്ടറി കെ.പി. ജമാലുദ്ദീന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് മാസത്തെ സൗജന്യ തൊഴില്‍ പരിശീലനമാണ് എന്‍എഎംകെ ഫൗണ്ടേഷനും വിദ്യാഭാരതി ഗ്രൂപ്പും നല്‍കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ ഫൗണ്ടേഷന്റെ പുത്തനത്താണി, കോട്ടക്കല്‍ ശാഖകളിലാണ് പരീശീലനം. അഞ്ഞൂറോളം വനിതകളാണ് എന്‍എഎംകെ ഫൗണ്ടേഷനും വിദ്യാഭാരതി ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതിയിലൂടെ ഇതുവരെ പരീശീലനം നേടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top