കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് (കളക്ടര്‍ ബ്രോ) നായര്‍ക്ക് അപൂര്‍‌വ്വ രോഗമെന്ന്; അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ പുരോഗമിക്കുന്നു

collector“കളക്ടര്‍ ബ്രോ” എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് അപൂര്‍വ രോഗം. ഇപ്പോള്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & റിസര്‍ച്ച് സെന്ററില്‍ ചികില്‍സയിലാണ് അദ്ദേഹം. ഇന്‍സ്റ്റഗ്രാമിലൂടെ പ്രശാന്ത് തന്നെയാണ് അസുഖ വിവരം പങ്കുവച്ചത്. ആശുപത്രിയില്‍ കിടക്കുന്ന തന്റെ ചിത്രം സഹിതമാണ് കളക്ടര്‍ ബ്രോയുടെ പോസ്റ്റ്.

‘അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിംഗ് ലോസ്’ എന്ന രോഗമാണ് തനിക്കെന്നും പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തേ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ല. നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിംഗും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഒരുപാട് പരിശോധനകള്‍ ഇനിയും നടത്തേണ്ടതുണ്ട്. ജീവിതം എല്ലാ ദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു തിരിച്ചറിയാന്‍ സാധിച്ചെന്നും പ്രശാന്ത് കുറിക്കുന്നു.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് നമ്മുടെ ഉത്തരവാദിത്യങ്ങളും ദൗര്‍ബല്യങ്ങളും നമ്മെ തുറിച്ചുനോക്കുന്നതെന്നും കളക്ടര്‍ ബ്രോ പറയുന്നു. മകള്‍ അമ്മു എടുത്ത ചിത്രമാണ് പ്രശാന്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. മകളെടുത്ത ചിത്രം നല്ലതാണെന്നും രോഗിയുടെ ‘അയ്യോ പാവം’ ഭാവം കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് കുറിച്ചു. കേള്‍വിയെ ബാധിക്കുന്ന അസുഖമാണ് അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിംഗ് ലോസ്.

കോഴിക്കോട് കലക്ടറായിരിക്കെ നടപ്പിലാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ കലക്ടര്‍ ബ്രോയായി മാറുന്നത്. കുറച്ചുനാള്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പ്രളയ സമയത്തു കംപാഷനേറ്റ് കേരളത്തിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രശാന്ത് മുന്നിലുണ്ടായിരുന്നു.

https://www.instagram.com/p/BoKMYFQFud9/?utm_source=ig_embed

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment