ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ ചര്‍ച്ചാ സമ്മേളനത്തില്‍ വച്ച് പ്രസിദ്ധ എഴുത്തുകാരനായ ടോം വിരിപ്പന്റെ “വ്യതിരിക്തം’’ എന്ന ശീര്‍ഷകത്തിലുള്ള പുസ്തകം പ്രകാശനം ചെയ്തു. സെപ്തംബര്‍ 23-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിനും, ഫോര്‍ട്ട്ബെന്റ് കൗണ്ടി സ്കൂള്‍ ബോര്‍ഡ് മെമ്പര്‍ കെ.പി. ജോര്‍ജ്ജിനും പുസ്തകത്തിന്റെ ഓരോ കോപ്പി നല്‍കികൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ സന്നിഹിതരായ ഫോര്‍ട്ട്ബെന്റ് കൗണ്ടി ജുഡീഷ്യല്‍ സ്ഥാനാര്‍ത്ഥി ജൂലി മാത്യുവും, കെ.പി. ജോര്‍ജ്ജും സദസ്സിനെ അഭിസംബോധന ചെയ്തു. ചര്‍ച്ചാ സമ്മേളനത്തിലെ മോഡറേറ്ററായി ജോസഫ് പോന്നോലി പ്രവര്‍ത്തിച്ചു. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി കെ.വി. സൈമന്റെ ഉല്പത്തി പുസ്തകത്തിലെ കവിത ആലാപനവും വിശദീകരണവും ചിന്തകനായ ഈശോ ജേക്കബ് നിര്‍വ്വഹിച്ചതോടെ ചര്‍ച്ചാ സമ്മേളനത്തിനു തുടക്കമായി.
ശേഷം അന്നു പ്രകാശനം ചെയ്ത ടോം വിരിപ്പിന്റെ “വ്യതിരിക്തം’’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് എ.സി. ജോര്‍ജ്ജ് പ്രസംഗിച്ചു. ഡിക്ടറ്റീവ് നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന “വ്യതിരിക്തം” എന്ന കൃതി തികച്ചും പേരുപോലെ തന്നെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണ്. മനുഷ്യന്റെവിലാപങ്ങളും, ദുഃഖങ്ങളും, സന്തോഷങ്ങളും അത്യന്തം ഹൃദയസ്പര്‍ശിയായ ജീവിത നിരീക്ഷണ പാടവത്തോടെ ഗ്രന്ഥകാരന് ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നു. കൃതിയില്‍ ഉള്‍ക്കൊള്ളുന്ന ചെറിയ ഡിക്ടറ്റീവ് നോവല്‍ ആരംഭം മുതല്‍ അവസാനം വരെ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ പിടിച്ചിരുത്തുന്നു. ഉദ്വേഗജനകമായ സാഹസികമായ സംഘട്ടനങ്ങളും ചുറ്റുപാടുകളും കുറ്റാന്വേഷണ പ്രക്രീയകളും അനുവാചകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മറ്റു കഥകളിലും കവിതകളിലും എഴുത്തുകാരന്റെ ഉദാത്തമായ ജീവിത നിരീക്ഷണത്തിന്റെയും കാല്പനീകതയുടേയും മഹനീയ ദൃഷ്ടാന്തങ്ങളാണെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ജോര്‍ജ്ജ് എടുത്തു പറഞ്ഞു.
തുടര്‍ന്ന് “വാമനഭരണം’’ എന്ന കവിത എഴുത്തുകാരനായ ജോസഫ് തച്ചാറ തന്നെ വായിച്ചു. മാനത്തോളം ഉയര്‍ന്ന വാമനന്റെ ഒരു നശീകരണമാണോ സമീപകാലത്ത് കേരളത്തിലുണ്ടായ കേരളത്തിലെ മഹാപ്രളയവും ദുരിതവുമെന്ന് ശങ്കിക്കുന്ന രീതിയിലായിരുന്നു കവിതയുടെ ആവിഷ്ക്കാരം.
ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും സാഹിത്യ ആസ്വാദകരുമായ ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, ഡോ. മാത്യു വൈരമണ്, മാത്യു നെല്ലിക്കുന്ന്, റവ. ഫാ. എ.വി. തോമസ്, തോമസ് ഓലിയാംകുന്നേല്‍, റ്റി.ജെ. ഫിലിപ്പ്, ബാബു കുരവയ്ക്കല്‍, കുര്യന് മ്യാലില്‍, ജോണ്‍ കുന്തറ, ബോബി മാത്യു, മേരി കുരവയ്ക്കല്‍, ടി.എന്‍. സാമുവല്‍, ഏ.സി. ജോര്‍ജ്ജ്, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, ഫിലിപ്പ് പാത്തിയില്‍, വത്സന് മഠത്തിപ്പറമ്പില്‍, ഈശോ ജേക്കബ്, ജോസഫ് ജേക്കബ്, റോഷന് ഈശോ, ഡാനിയേല്‍ ചാക്കോ, ബാബു തെക്കേക്കര, കെ.പി. ജോര്‍ജ്ജ്, ജൂലി മാത്യു, ശങ്കരന്‍കുട്ടി, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, തോമസ് കെ. വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. പുസ്തക പ്രകാശനത്തിന് അവസരവും സഹായ സഹരണങ്ങളും നല്കിയ കേരള റൈറ്റേഴ്സ് ഫോറത്തിന് ഗ്രന്ഥകര്‍ത്താവ് ടോം വിരിപ്പന്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. കൊല്ലം യുവമേള പബ്ലിക്കേഷനില്‍ നിന്നും പുസ്തകം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. കേരള റൈറ്റേഴ്സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണ് പൊതുവായ നന്ദി പ്രസംഗം നടത്തി.
എ.സി. ജോര്‍ജ്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply