Flash News

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് ഷിക്കാഗോയില്‍ നടന്നു

September 28, 2018 , ബ്രിജിറ്റ് ജോര്‍ജ്

IMG_2346 (1)ഷിക്കാഗോ: ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷന്റെ റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോയില്‍ നടത്തപ്പെട്ടു. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കത്തീഡ്രല്‍ ദൈവാലയത്തില്‍വച്ച് ഞായറാഴ്ച്ച സെപ്റ്റംബര്‍ 23 ന് മറ്റെല്ലാ നാഷണല്‍ കമ്മിറ്റി ഭാരവാഹികളോടുമൊത്ത് ഈ ചടങ്ങു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതേദിവസം ഏകദേശം നൂറോളം കുടുംബങ്ങള്‍ ഷിക്കാഗോയില്‍നിന്നും റെജിറ്റര്‍ ചെയ്തുകൊണ്ട് പൂര്‍ണ്ണ പിന്തുണയുമായി മുന്നോട്ടു വരികയുണ്ടായി.

2019 ഓഗസ്റ്റ് 1 മുതല്‍ 4 വരെ ഹ്യൂസ്റ്റണിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. കണ്‍വീനര്‍ ഫാ. കുരിയന്‍ നെടുവേലിചാലുങ്കല്‍, ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, ജോയിന്റ് കണ്‍വീനര്‍ രാജീവ് വലിയവീട്ടില്‍, യൂത്ത് കണ്‍വീനര്‍ ഫാ. പോള്‍ ചാലിശ്ശേരി തുടങ്ങിയ ഭാരവാഹികള്‍ വളരെ സജ്ജീവമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കത്തീഡ്രല്‍ വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പിലും അസി. വികാരി ഫാ. നിക്കോളാസ്, ഫാ. കെവിന്‍ മുണ്ടക്കല്‍ എന്നിവരും ഷിക്കാഗോ കണ്‍വീനര്‍ സണ്ണി വള്ളികളത്തിന്റെ നേതൃത്വത്തിലുള്ള മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

IMG_2374 (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top