Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ലാന്‍ഡിംഗിനിടെ വിമാനം ചെന്നു പതിച്ചത് കായലില്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

September 28, 2018

5b50591f1265a2e3aa3ad118a2c840ec442f925bവെല്ലിംഗ്ടണ്‍: വിമാനങ്ങള്‍ അപകടങ്ങളില്‍ പെടുന്നത് സര്‍‌വ്വ സാധാരണമാണ്. റണ്‍‌വേയില്‍ ഇറങ്ങുന്ന സമയത്ത് തെന്നിമാറുകയും, ചില സമയങ്ങളില്‍ തീ പിടിക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡില്‍ ഒരു വിമാനം ലാന്‍ഡിംഗിനിടെ നദിയിലാണ് ചെന്നു പതിച്ചത്. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്.

റണ്‍വേയ്ക്ക് തൊട്ടുമുമ്പായി ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനം ചൂക്ക് കായലില്‍ പതിക്കുകയായിരുന്നു. കായലില്‍ വീണ് മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികള്‍ ചെറു ബോട്ടുകളിലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്പനി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top