വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ വിധി ലൈംഗിക അരാജകത്വത്തിനും കുടുംബഛിദ്രങ്ങള്‍ക്കും വഴിവെക്കുമെന്ന് കെസിബിസി

newsrupt2018-096aa45635-7573-4000-b58c-e22def37347fe1ef4baa_5332_49b7_9cdb_d71a1fd5dc84വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ വിധി ലൈംഗിക അരാജകത്വത്തിനും കുടുംബഛിദ്രങ്ങള്‍ക്കും വഴിവെക്കുമെന്നു മാത്രമല്ല കുടുംബ സാമൂഹിക ജീവിതങ്ങളെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുമെന്ന് കെസിബിസി. ലൈംഗിക അരാജകത്വത്തിനും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചക്ക് വിവാഹമോചനത്തോതു വര്‍ധിക്കാനും വിധി ഇടവരുത്തും. കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും കെസിബിസി പറഞ്ഞു. സ്ത്രീകളും കുട്ടികളും കൂടുതല്‍ അരക്ഷിതമായ സാഹചര്യത്തിലേക്കു വീഴുകയാവും ഫലം.

വിവാഹേതര ലൈംഗിക ബന്ധം അംഗീകരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗിക ബന്ധം സാമൂഹികമായും ധാര്‍മ്മികമായും തെറ്റല്ല എന്ന ധാരണയുണ്ടാകും.

ഉഭയസമ്മതപ്രകാരം വിവാഹപൂര്‍വ്വ ബന്ധം വിവാഹേതര ബന്ധം സ്വവര്‍ഗരതി എന്നിവ അനുവദനീയമാണ് എന്നത് ലൈംഗിക അരാജകത്വത്തിനു വഴിവെയ്ക്കും. സ്വതന്ത്ര ലൈംഗികതയും ലൈംഗികത്തൊഴിലും മാന്യവും സ്വീകാര്യവുമാണെന്ന് വാദത്തിലേക്ക് നയിക്കുന്നതാണ് ഐപിസി 497 വകുപ്പ് റദ്ദാക്കിയ വിധിയെന്നും കെസിബിസി വിമര്‍ശിച്ചു.

പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങള്‍ പകര്‍ത്തുമ്പോള്‍ അവിടെയുളള സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെയില്ലെന്ന്ത് ഓര്‍ക്കണമെന്നും കെസിബിസി അറിയിച്ചു.

പരസ്പര സമ്മതത്തോടെയുളള വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് സുപ്രീം കോടതി റദ്ധാക്കി.

497 വകുപ്പ് സ്ത്രീകളുടെ അന്തസിനും തുല്യതക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment