ഫാ. ടോം ഉഴുന്നാലില്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു

tom uzhunnalil priest

ഡാളസ്: കത്തോലിക്കാ സഭയിലെ പ്രമുഖ പുരോഹിതനും, ആതുരസേവനരംഗത്തു നിസ്തുല്യമായ സേവനംനടത്തിവരുന്ന ഫാ. ടോം ഉഴുന്നാലില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ നടത്തിവരുന്ന ഉപവാസപ്രാര്‍ത്ഥന കൂട്ടത്തിനു തന്റെ അനുഭവസാക്ഷ്യം പങ്കുവെയ്ക്കും.

2016 മാര്‍ച്ചില്‍ യമന്‍ ബന്ദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പ്രാര്‍പ്പിക്കുകയും 2017സെപറ്റംബറില്‍ മോചിതാനാകുകയും ചെയ്ത ഫാദര്‍ ടോമിന് അനുഭവസാക്ഷ്യം ഏറെയാണ്. ഒക്ടോബര്‍ 5 വെള്ളിയാഴ്ച രാവിലെ കൃത്യം 10 മണിക്ക് ഡാളസ് സെന്റ്‌പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍നടത്തുന്ന ഉപവാസപ്രാര്‍ത്ഥനക്കു വികാരി റവ.മാത്യു ജോസഫ് നേതൃത്വം നല്‍കും.

എല്ലാ വിശ്വാസികളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി പാരിഷ് മിഷന്‍ സെക്രട്ടറി എന്‍.വി. എബ്രഹാം അറിയിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News