സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഫ്ലോറിഡയില്‍ – ഒക്ടോബര്‍ 7ന്

smc-logo01 (1)ഫ്ലോറിഡ: ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് സൗത്ത് ഫ്ലോറിഡ കോറല്‍ സ്പ്രിംഗ്സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ കാത്തലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 7 ഞായറാഴ്ച രാവിലെ വി. കുര്‍ബാനക്ക് ശേഷം നടക്കും.

ഫൊറോനാ വികാരി ഫാ. തോമസ് കടുകപള്ളി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, രൂപതാ ചാന്‍സലര്‍ ഫാ ജോണിക്കുട്ടി പുലിശ്ശേരി, കണ്‍വന്‍ഷന്‍ കണ്‍വീനറും കണ്‍വന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഹൂസ്റ്റണില്‍ നിന്നും എത്തുന്ന മറ്റു കണ്‍വന്‍ഷന്‍ നാഷണല്‍ എക്‌സസികുട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം കണ്‍വന്‍ഷന്റെ ലോക്കല്‍ കോര്‍ഡിനേറ്റേഴ്സ് ടോം ആന്റണി സെഞ്ചോയ്, ജോസഫ് ജോസ് ചാഴൂര്‍ , ജോയ് കുറ്റിയാനി തുടങ്ങിയവരും, ട്രസ്റ്റിമാരും , പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വന്‍ഷന്‍ രക്ഷാധികാരിയായി ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെയാണ് ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment