പീഡനക്കേസിലെ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു

pcകോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്.

ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞ ജോർജ് കന്യാസ്ത്രീയെ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു.

പരാമർശം വിവാദമായതോടെ പരാമർശം പിൻവലിച്ചെങ്കിലും കന്യാസ്ത്രീയോട് മാപ്പുപറയില്ലെന്ന നിലപാടിലായിരുന്നു ജോര്‍ജ്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്വമേധയാ കേസെടുക്കാനാവുമോയെന്ന് പരിശോധിക്കാന്‍ ഡി.ജി.പി കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Print Friendly, PDF & Email

Related News

One Thought to “പീഡനക്കേസിലെ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു”

  1. I am standing with the Nuns who were abused by the Bishop.

Leave a Comment