റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കുടുംബസമേതം വിഴിഞ്ഞത്ത്; പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

rohinkyanതിരുവനന്തപുരം: റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബം വിഴിഞ്ഞത്തെത്തി. രണ്ട് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് വിഴിഞ്ഞത് വന്നത്. ഹൈദരാബാദില്‍ നിന്ന് ട്രെയിനിലാണ് ഇവര്‍ വിഴഞ്ഞത്ത് എത്തിയത്. ഇവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി രേഖകള്‍ പരിശോധിച്ചു. തൊഴില്‍ തേടി വന്നതാണെന്ന് അഭയാര്‍ത്ഥികള്‍ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഉള്ളതിനാല്‍ ഇവരെ തിരിച്ചയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം, റോഹിങ്ക്യകളുടെ വരവിനെ കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ സംഘം അന്വേഷണം തുടങ്ങി. സംഭവത്തില്‍ സംസ്ഥാന പൊലീസിനോട് വിവരം നേടി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു റോഹിങ്ക്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നു രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്. ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താൻ ഇടയാക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment