Flash News

ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; സീറോ മലബാര്‍ സഭയ്ക്ക് മാനസാന്തരം വന്നുവോ?; കന്യാസ്ത്രീകളോട് മാപ്പു ചോദിച്ച് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്

October 2, 2018

newsrupt2018-101b423f71-9f4d-4649-855b-e7ca87475648bharaniജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി സഭാ മേലധികാരികള്‍ കന്യാസ്ത്രീകളെ മോശക്കാരികളാക്കി പ്രസ്താവനകളിറക്കുകയും, ഒത്തുതീര്‍പ്പിനു ശ്രമിക്കുകയുമൊക്കെ ചെയ്ത് അവസാനം ഭീഷണിവരെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സഭാദ്ധ്യക്ഷന്‍മാരുടെ ചെയ്തികള്‍ക്ക് പരസ്യമായി മാപ്പ് ചോദിക്കുകയാണ് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്. സഭാദ്ധ്യക്ഷന്‍മാരുടെ ചെയ്തികള്‍ കൊണ്ട് മുറിവേറ്റിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പ്രസ്താവന നടത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സമരം ചെയ്ത കന്യാസ്ത്രീകളും ക്രിസ്തുവിന്റെ അവയവങ്ങളാണ്. ഒരു അവയവത്തിനും നീതി നിഷേധിക്കപ്പെടരുതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

സഭയ്ക്ക് അകത്ത് പ്രളയമുണ്ടായി. വിശ്വാസത്തിന്റെ അടിത്തറ നഷ്ടപ്പെട്ടു. സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.സീറോ മലബാര്‍ സഭ സംഘടിപ്പിച്ച ധ്യാനത്തിനിടെ നടത്തിയ പ്രഭാഷണത്തിലായിരുന്നു കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ പ്രതികരണം.

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാഞ്ഞിരപ്പളളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ യേശുക്രിസ്തുവിനോട് ഉപമിച്ചിരുന്നു. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റു ചെയ്തിട്ടാണോയെന്ന് മെത്രാന്‍ ചോദിച്ചു.

ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി ആരും വിധിക്കണ്ട, പതിനായിരകണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട് അവരെല്ലാം തെറ്റുകാരാണോ എന്നും മാര്‍ മാത്യൂ അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മാത്യു അറയ്ക്കലിന്റെ പ്രതികരണം. കാഞ്ഞിരപ്പളളി ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്ക സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് പാലാ സബ്ജയിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടത്.

പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും സഭയ്ക്കെതിരായ വിമര്‍ശനങ്ങളെ നിശിതമായി എതിര്‍ത്തും ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയിരുന്നു. സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അയച്ച സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഇന്നലെ പളളികളില്‍ വായിച്ചു.

പുറത്തു നിന്നുളളതിനെക്കാള്‍ ഭീഷണി സഭക്കുളളിലെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. സഭാധികാരത്തെ നിര്‍വീര്യമാക്കി സഭയില്‍ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും സര്‍ക്കുലറില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top