Flash News

അഞ്ചാമത് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ് കോണ്‍ഫറന്‍സ്; രാഷ്ട്രീയമാധ്യമ പ്രമുഖര്‍ പങ്കെടുക്കുന്നു; സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നു

October 3, 2018 , മുരളി ജെ. നായര്‍

logoഅറ്റ്‌ലാന്റാ, ജോര്‍ജിയ – അറ്റ്‌ലാന്റാ എയര്‍പോര്‍ട്ട് മാരിയട്ട് ഹോട്ടലില്‍ ഒക്‌റ്റോബര്‍ 5, 6, 7, 8 തീയതികളില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബിന്റെ (ഐ.എ.പി.സി.) അഞ്ചാമത് രാജ്യാന്തര മാധ്യമസമ്മേളനത്തില്‍ കേരള നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുന്നതാണെന്ന് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഇ..എം. രാധ (വനിതാ കമ്മീഷന്‍ അംഗം; ലേഖിക; യശ:ശരീരനായ ഈ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകള്‍) പി.എം. മനോജ് (റസിഡന്റ് എഡിറ്റര്‍, ദേശാഭിമാനി), എസ്.ആര്‍. ശക്തിധരന്‍ (മുന്‍ ചെയര്‍മാന്‍, കേരള പ്രസ് അക്കാദമി), ജി. ശേഖരന്‍ നായര്‍ (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍; മാതൃഭൂമിയുടെ മുന്‍ ബ്യൂറോ ചീഫ്), അജിത് കുമാര്‍ (മാനേജിങ്ങ് ഡയറക്റ്റര്‍, മംഗളം ടി.വി.), വി.എസ്. രാജേഷ് (ഡെപ്യൂട്ടി എഡിറ്റര്‍, കേരളകൌമുദി),), സജി ഡൊമിനിക്ള്‍ (മാധ്യമപ്രവര്‍ത്തകന്‍; മീഡിയ കണ്‍സല്‍റ്റന്റ്), ലാലു ജോസഫ് (കണ്‍സല്‍റ്റന്റ് എഡിറ്റര്‍, നേരറിയാന്‍.കോം), മഹാദേവ് ദേശായ് (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍), ശ്യാം കെ.ബി. (ഡയറക്റ്റര്‍, ഗര്‍ഷോം മിഡിയ ഗ്രൂപ്പ്, റിപ്പോര്‍ട്ടര്‍ ടി.വി.), ചന്ദ്രകാന്ത് പി.ടി. (ഡയറക്റ്റര്‍, ഗ്‌ളോബല്‍ റിപ്പോര്‍ട്ടര്‍), പാറ്റി ത്രിപാഠി (മാധ്യമപ്രവര്‍ത്തക, ന്യൂസ് ആങ്കര്‍), ദേവി ഹരികുമാര്‍ (കെ.എസ്.പി.ഐ.എഫ്.സി. മുന്‍ എം.ഡി.), ഗ്രേസി സ്റ്റീഫന്‍ (സ്റ്റീഫന്‍ ഫൌണ്ടേഷന്‍), സരോഷ് പി. ഏബ്രഹാം (സെക്രട്ടറി, സെയിന്റ് മേരീസ് എഡ്യൂക്കഷനല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി) എന്നിവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ, രാഷ്ട്രീയമാധ്യമരംഗങ്ങളിലെ പ്രഗത്ഭര്‍ നയിക്കുന്ന ശില്പശാലകളും സെമിനാറുകളും കോണ്‍ഫറന്‍സിലെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. അമേരിക്കയില്‍നിന്നുള്ള പ്രശസ്തരായ മാദ്ധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും, അക്കാഡമിക്ള്‍ രംഗത്തുനിന്നുള്ളവരും കോണ്‍ഫറന്‍സില്‍ സെമിനാറുകളും ശില്പശാലകളും നയിക്കുന്നതായിരിക്കും. കുട്ടികള്‍ക്കു മാത്രമായുള്ള ഒരു എഴുത്തു ശില്പശാലയും നടത്തപ്പെടുന്നതാണ്.

അറ്റ്‌ലാന്റാ മെട്രോപ്പോലീറ്റന്‍ ഏരിയായില്‍ വസിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ഒരു പ്രത്യേകതയാണ്. “ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളുടെ, പാഠ്യരംഗത്തും പാഠ്യേതരരംഗങ്ങളിലുമുള്ള നേട്ടങ്ങള്‍ ഈ കോണ്‍ഫറന്‍സില്‍ ആദരിക്കപ്പെടുന്നതാണ്,” ചെയര്‍മാന്‍ പറഞ്ഞു.

പാഠ്യവിഷയങ്ങള്‍, കായികം, നേതൃപാടവം, സാമൂഹ്യപ്രവര്‍ത്തനം, കലകള്‍ എന്നീ രംഗങ്ങളില്‍നിന്ന് വിപുലമായ പ്രതികരണമാണ് സ്‌കോളര്‍ഷിപ്പ് കമ്മിറ്റിയ്ക്ക് ലഭിച്ചത്. “ഗ്‌ളോബല്‍, നാഷനല്‍, സ്‌റ്റേറ്റ് എന്നീ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള മുപ്പത് വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞടുത്തിട്ടുണ്ട്,” അറ്റ്‌ലാന്റാ ചാപ്റ്റര്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ അനില്‍ അഗസ്റ്റിനും ഐ.എ.പി.സി. ബോര്‍ഡ് മെംബര്‍ സുനില്‍ ജെ. കൂഴമ്പാലയും അറിയിച്ചു. “ജേതാക്കള്‍ക്ക് അഞ്ഞൂറു രൂപയുടെ ക്യാഷ് അവാര്‍ഡും കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കോണ്‍ഫറന്‍സില്‍ വച്ചു പ്രശസ്തവ്യക്തികള്‍ വിതരണം ചെയ്യുന്നതായിരിക്കും.”

ഇന്‍ഡോ അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായി 2013ല്‍ രൂപീകരിക്കപ്പെട്ട സംഘടനയായ ഐ.എ.പി.സി., കഴിഞ്ഞ നാലുവര്‍ഷങ്ങളായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വാര്‍ഷിക മാദ്ധ്യമ കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നു. അമേരിക്കയിലും കാനഡയിലുമായി ഐ.എ.പി.സി.യ്ക്ക് ഇപ്പോള്‍ എട്ട് ലോക്കല്‍ ചാപ്റ്ററുകളുണ്ട്.

Print


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top