Flash News

ബോംബാണെന്നു കരുതി നിര്‍‌വ്വീര്യമാക്കി; കിട്ടിയതോ ഒരു പെട്ടി തേങ്ങ; റോമില്‍ നിന്നൊരു തേങ്ങാക്കഥ

October 3, 2018

cocunutറോം: വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ഉടമസ്ഥരില്ലാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി വിമാനത്താവള അധികൃതരേയും യാത്രക്കാരേയും ഒരുപോലെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ റിപ്പോര്‍ട്ട് റോമില്‍ നിന്ന്. റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം മുള്‍ മുനയില്‍ നിര്‍ത്തിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയില്‍ കാണപ്പെട്ട പെട്ടിയില്‍ ബോംബാണെന്ന അഭ്യൂഹം യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയുമടക്കം ഭീതിയിലാക്കി. ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് പെട്ടി കണ്ടെത്തിയത്. സ്‌ഫോടകവസ്തുക്കളാണെന്ന പൊലീസ് നിഗമനത്തെതുടര്‍ന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഒടുവില്‍ ബോംബ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിയില്‍ തേങ്ങയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സംഭവം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടിയില്‍ ബോംബെന്ന് പറഞ്ഞ ഉദ്യോഗസ്ഥരെയും പേടിച്ച് മാറിനിന്ന യാത്രക്കാരെയും ട്രോളിക്കൊണ്ടുള്ളതാണ് ട്വിറ്റര്‍ കമന്റുകള്‍.

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top