Flash News

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തി ട്രം‌പ്; 1955-ല്‍ ഇറാനുമായി ഒപ്പുവെച്ച സൗഹൃദ കരാര്‍ പിന്‍‌വലിച്ചു

October 4, 2018

1525738340-Donald-Trump-and-Hassan-Rouhani-960x540ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഭാഗികമായി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തി അമേരിക്ക. 1955-ല്‍ ഇറാനുമായി ഒപ്പുവെച്ച സൗഹൃദ കരാർ ഉയർത്തിക്കാട്ടിയാണ് ഇറാന്‍ അനുകൂല വിധി നേടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അമേരിക്ക ഈ കരാര്‍ പിൻവലിച്ച് തിരിച്ചടിച്ചു. വ്യോമയാന മേഖലയിലും അവശ്യവസ്തുക്കളുടെ കയറ്റുമതി ഇറക്കുമതി മേഖലകളിലും ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ നീക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ആണവായുധ നിരായുധീകരണത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

കോടതിയുടെ ഇടക്കാല ഉത്തരവിനെ ഇറാന്‍ സ്വാഗതം ചെയ്തു. അടുത്ത മാസം നാലിന് അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനിരിക്കെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് ഇറാന് അനുകൂലമായ വിധി വന്നത്. ഉപരോധങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ട് ഇറാനാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. വ്യോമയാന മേഖലയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കാനാണ് ഇടക്കാല ഉത്തരവിലൂടെ അമേരിക്കയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനാണ് ശരിയെന്നും അമേരിക്ക നിയമവിരുദ്ധമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ഇറാന്‍ പ്രതികരിച്ചു. എന്നാല്‍ അമേരിക്കയിലെ വ്യാപാര മേഖലയുടെ മേല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യത്തില്‍ ട്രം‌പ് ഭരണകൂടം വിധി അംഗീകരിച്ചേക്കില്ല. ഇതിന്റെ ആദ്യ ചുവടെന്ന നിലയിലാണ് 1955 ലെ കരാര്‍ റദ്ദാക്കിയത്. 2018 മെയ് മാസത്തിലാണ് അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top