ദോഹ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതജനങ്ങള്ക്കിടയിലും ബോധവത്കരണം നടത്തിയതിന് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്ക്കൂളിന് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആദരം.
വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ എന്റെ ഹൃദയം നിന്റെ ഹൃദയം എന്ന പ്രമേയത്തെ സ്വാംശീകരിച്ച് നടത്തിയ മാരത്തോണ്‍, വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിന്റെ രൂപത്തില്‍ ചുമന്ന ടീ ഷര്‍ട്ടുകളുമായി ചെയ്ത പ്രതിഞ്ജ, ഹൃദയ സമാനമായ ബലൂണുകള്‍ പറത്തിയും ആരോഗ്യകരമായ ഹൃദയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടികളും ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന് പ്രസിഡന്റ് ഡേവിഡ് വൂദ് പറഞ്ഞു.
ഒരു ഗ്രാമപ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ ബോധവല്ക്കരണത്തില് എങ്ങനെ ക്രിയാത്മകമായി ഇടപെടാനാകുമെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദോഹയില്‍ നടന്ന ചടങ്ങില്‍ പ്രശംസ പത്രം ഐ.ബി.പി.സി പ്രസിഡന്റ് കെ.എം. വര്‍ഗീസ് ടാലന്റ് പബ്ലിക് സ്ക്കൂളിന് നേതൃത്വം നല്കുന്ന നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദറിന് സമ്മാനിച്ചു. ടാലന്റ് പബ്ലിക് സ്ക്കൂള് പ്രമോട്ടര്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ട്രസ്റ്റ് അംഗം ഡോ. അമാനുല്ല വടക്കാങ്ങര, ഖത്തര്‍ ഭാരവാഹികളായ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, അജ്മല്‍, ഷറഫുദ്ധീന്‍ ചടങ്ങില്‍ പങ്കെടുത്തു
ഫോട്ടോ : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്ക്കൂള് സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ആദരം ഐ.ബി.പി.സി പ്രസിഡന്റ് കെ.എം. വര്‍ഗീസില്‍ നിന്നും ടാലന്റ് പബ്ലിക് സ്ക്കൂളിന് വേണ്ടി നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ ഏറ്റുവാങ്ങുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply