ശബരിമലയിലെ സ്ത്രീ പ്രവേശനം; സര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് എന്‍‌എസ്‌എസ്; റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്‍

NSSകോട്ടയം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ എന്‍എസ്എസ് തീരുമാനം. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത തിടുക്കം കാട്ടുകയാണന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി.

സ്ത്രീ പ്രവേശത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണ്. ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിനു ബാധ്യതയുണ്ട്. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടതു ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എന്‍എസ്എസ് പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന കേസില്‍ എന്‍എസ്എസ് കക്ഷിചേര്‍ന്നിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്ന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിവിധിയെ ആദരിക്കുന്നതിനൊപ്പം ആരാധാനാവകാശം സംബന്ധിച്ച ആശങ്കകള്‍ അധികൃതരെ ധരിപ്പിക്കുമെന്നും ആര്‍.എസ്.എസ്. സര്‍കാര്യവാഹ് സുരേഷ് ജോഷി വ്യക്തമാക്കി. ആത്മീയ-സമുദായ നേതാക്കള്‍ ഒന്നിച്ചിരുന്നു വിശകലനം ചെയ്തു തുടര്‍നടപടിയെടുക്കണം.

നിയമപരമായ സാധ്യതകള്‍ ആലോചിക്കാനും സമാധാനപരമായ രീതിയില്‍ അധികൃതര്‍ മുമ്പാകെ വിഷയമെത്തിക്കാനും വിശ്വാസികള്‍ക്കു പൂര്‍ണ പിന്തുണ ആര്‍.എസ്.എസ്. വാഗ്ദാനം ചെയ്തു.

സുപ്രീം കോടതി വിധിയെയും ബഹുമാനിക്കണം. കോടതിവിധി പരിഗണിക്കുമ്പോള്‍ വിശ്വാസികളുടെ വികാരം അവഗണിക്കാനാവില്ല. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍, കോടതിവിധി നടപ്പാക്കാന്‍ ധൃതിപിടിച്ച് നടപടികള്‍ െകെക്കൊള്ളുകയാണെന്നും ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വം വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment