നഷ്ടപ്പെട്ട ഇമേജ് തെരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചു പിടിക്കാന്‍ ബിജെപി; പെട്രോളിനും ഡീസലിനും വില കുറച്ചു

newsrupt2018-102f375b30-2076-4a2a-b100-1eecf2e785f1petrol_rate_when_elections_1തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില കുറച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് നീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിലൂടെ പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ചു. മറ്റു സംസ്ഥാനങ്ങളിലും
നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോടും ആവശ്യപ്പെടും.സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കും. എണ്ണവില കുറയ്ക്കുന്നതിലൂടെ കേന്ദ്രത്തിന് 21000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്. വില കുറച്ചത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചത് രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഇന്ധനവിലയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടര രൂപ വീതം നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. കേരളം പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില വര്‍ധന കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. അതേസമയം രാജ്യത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment