അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അടിപതറുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്; തെക്കേ ഇന്ത്യയില്‍ അക്കൗണ്ട് തുറക്കാന്‍ ഇത്തവണയും സാധ്യമാകില്ല

narendra-modi-shah_650x400_51489312929അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിപതറുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലസഖ്യമുണ്ടായാല്‍ പ്രതിപക്ഷ മുന്നണിയ്ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ് – സീ വോട്ടര്‍ നടത്തിയ ദേശ് കാ മൂഡ് എന്ന സര്‍വെയിലാണ് ബിജെപി തിരിച്ചടിയേല്‍ക്കുമെന്ന് പ്രവചിക്കുന്നത്. യുപിയിലായിരിക്കും തെരഞ്ഞെടുപ്പ് സഖ്യമുണ്ടായാല്‍ ബിജെപിയ്ക്ക് തിരിച്ചടി ഏല്‍ക്കുക. ബിഹാര്‍, രാജസ്ഥാന്‍ എന്ന പ്രദേശങ്ങളില്‍ ഭൂരിപക്ഷം സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിക്കുമെങ്കിലും 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകള്‍ കുറയും.

തെക്കേ ഇന്ത്യയില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. ആകെയുള്ള 129 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് ആകെ ലഭിക്കുക 21 സീറ്റാണ്. യുപിഎ 32 സീറ്റുകള്‍ നേടി പ്രാദേശിക കക്ഷികള്‍ 76 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചനം.

ഉത്തര്‍പ്രദേശില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യത്തോടൊപ്പം കോണ്‍ഗ്രസ് ചേര്‍ന്നാല്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടി നേരിടുമെന്ന് അഭിപ്രായ സര്‍വെ. മഹാസഖ്യം നിലവില്‍വരികയാണെങ്കില്‍ കഴിഞ്ഞ തവണ ലഭിച്ച ബഹുഭൂരിപക്ഷം സീറ്റുകളും ബിജെപിയ്ക്ക് നഷ്ടപെടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ആകെയുള്ള 80 സീറ്റുകളില്‍ 56 സീറ്റുകളും മഹാസഖ്യം നേടും. 14 സീറ്റുകള്‍ മാത്രമായിരിക്കും എന്‍ഡിഎ സഖ്യത്തിന് ലഭിക്കുക. കഴിഞ്ഞതവണ 72 ബിജെപി സഖ്യത്തിന് ലഭിച്ചത്. എന്നാല്‍ സഖ്യമുണ്ടായില്ലെങ്കില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

ഉത്തര്‍പ്രദേശില്‍ എസ് പി- ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസില്ലെങ്കില്‍ എന്‍ഡിഎയ്ക്ക് 36 സീ്റ്റും സഖ്യത്തിന് 42 സീറ്റും പ്രവചിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യുപിഎയ്ക്ക് രണ്ട് സീറ്റുമാത്രമായിരിക്കും ലഭിക്കുക.

മഹാരാഷ്ട്രയില്‍ ശിവസേന എന്‍ഡിഎ സഖ്യത്തില്‍നിന്ന് വിട്ടാല്‍ യുപിഎയ്ക്ക് 30 സീറ്റ് ലഭിക്കുമെന്ന് സര്‍വെ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ നില തുടരുകയും ശിവസേനയും ബിജെപിയും ഒന്നിച്ചു മല്‍സരിക്കുകയും ചെയ്താല്‍ എന്‍ഡിഎയ്ക്ക് 36 സീറ്റും യു പി എയ്ക്ക് 12 സീറ്റും ലഭിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. 48 സീറ്റാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.

എന്നാല്‍ മധ്യപ്രദേശില്‍ എന്‍ഡിഎയ്ക്ക് വന്‍ നേട്ടമാണ് സര്‍വെ പ്രവചിക്കുന്നത്. 23 സീറ്റുകള്‍ ഇവിടെ എന്‍ ഡി എ നേടും. യു പി എയ്ക്ക് ആറ് സീറ്റുമാത്രമായിരിക്കുമെന്നും സര്‍വെ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റായിരുന്നു യു പി എയ്ക്ക് ലഭിച്ചത രാജസ്ഥാനില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. ഇവിടെ 18 സീറ്റ് എന്‍ഡിഎയ്ക്കും ഏഴ് സീറ്റ് യുപിഎയ്ക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വെ പ്രവചിക്കുന്നത്. ചത്തീസ്ഗഡിലും ബഹുഭൂരിപക്ഷം സീറ്റുകളിലും എന്‍ഡിഎ വിജയിക്കുമെന്നും സര്‍വെ പറയുന്നു. 2014 ല്‍ രാജസ്ഥാനില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎയ്ക്കായിരുന്നു.

ബിഹാറിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമാണ് സര്‍വെ പ്രവചിക്കുന്നത്. 31 സീറ്റുകള്‍ എന്‍ ഡി എയ്ക്കും ഒമ്പത് സീറ്റുകള്‍ യുപിഎയ്ക്കും ലഭിക്കുമെന്നാണ് സര്‍വെ കണക്കാക്കുന്നത്. എന്നാല്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാകുകയും എല്‍ജെപിയും ആര്‍ എസ് എല്‍ പിയും പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരുകയും ചെയ്താല്‍ എന്‍ഡിഎയുടെ സീറ്റ് 22 ആയി കുറയും. അത്തരമൊരു സാഹചര്യത്തില്‍ യുപിഎയ്ക്ക് 18 സീറ്റ് ലഭിക്കാനാണ് സാധ്യതയെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്തില്‍ ബിജെപി ചെലവഴിച്ചത് 115 കോടി രൂപ, കോണ്‍ഗ്രസ് 49 കോടി രൂപയും

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചെലവഴിച്ചത് കോണ്‍ഗ്രസിനേക്കാള്‍ 2.5 ഇരട്ടി തുക. എന്നിട്ടും ബിജെപി സംസ്ഥാനം നിലനിര്‍ത്തിയത് കഷ്ടിച്ചാണ്.
ഇരു രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രചരണത്തിനായി ബിജെപി ചെലവഴിച്ചത് 115.02 കോടിയും കോണ്‍ഗ്രസ് 48.97 കോടി രൂപയുമാണ്. അതായത് കോണ്‍ഗ്രസ് ചെലവഴിച്ചതിനെക്കാള്‍ 2.5 മടങ്ങ് ബിജെപി ചെലവഴിച്ചു.

ഇത്രയും തുക തെരഞ്ഞെടുപ്പിനായി ചെലവഴിച്ച് തുടര്‍ച്ചയായി ആറാം തവണ ബിജെപി അധികാരത്തിലെത്തിയെങ്കിലും 182 അംഗ നിയമസഭയില്‍ 99 സീറ്റുകളേ നേടാനായുളളൂ. ഇത് രണ്ട്ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. എന്നാല്‍ 77 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നെറുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഗുജറാത്തിലുടനീളം ഒട്ടനവധി റാലികളാണ് സംഘടിപ്പിച്ചത്. വികസനവും ഹിന്ദുത്വവും തെരഞ്ഞെടുപ്പ് തന്ത്രമായി ബിജെപി ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വികസന തന്ത്രം സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല എന്ന പ്രചരണമാണ് കോണ്‍ഗ്രസ് നടത്തിയത്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരവധി ക്ഷേത്രങ്ങളാണ് മോഡി സന്ദര്‍ശിച്ചത്. പ്രചരണത്തിന്റെ അവസാന ദിവസം ജലവിമാനത്തില്‍ എത്തിയ മോഡി കോണ്‍ഗ്രസിനു ചിന്തിക്കാവുന്നതിലും അധികമാണ് ബിജെപി കൊണ്ടുവരാന്‍ ഉദ്യേശിക്കുന്ന വികസനവുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ പ്രചരണത്തിന്റെ ചെലവുകള്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷനു അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുളളൂ. മോഡിയുടെ യാത്രാ ചെലവുകളെപ്പറ്റിയാതൊരു പരാമര്‍ശവുമില്ല. സബര്‍മതി മുതല്‍ ദരോയി ഡാം വരെയുളള മോഡിയുടെ ജലവിമാന യാത്രയുടെ ചെലവിനെപ്പറ്റി ഇതില്‍ പരാമര്‍ശമില്ല,

ബിജെപി പാര്‍ട്ടി സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് മുതിര്‍ന്ന നേതാക്കളുടെ യാത്രയും തെരഞ്ഞെടുപ്പ് പ്രചരണവുമായി ചെലവായത് 15.84 കോടി എന്നാണ്. മറ്റു നേതാക്കള്‍ക്ക് ചെലവായത് 1.09 കോടിയും

പരസ്യങ്ങള്‍ക്കും മറ്റുമായി ബിജെപി ചെലവ് എന്ന് പറയുന്നത് 45.6 കോടിയാണ്. കോണ്‍ഗ്രസ് ചെലവാക്കിയത് 8.68 കോടിയും.

ബിജെപിയുടെ കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 76.24 ലക്ഷമാണ് നല്‍കിയത്. ഇതില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യോഗി ആദിത്യനാഥിന്റെ മൂന്ന് സന്ദര്‍ശന വേളയിലും ചെലവാക്കിയത് 62.64 ലക്ഷം രൂപയാണ്. മറ്റു നേതാക്കള്‍ക്കായി ചെലവായത് 36.65 ലക്ഷം രൂപയും.

മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ക്കായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ചെലവാക്കിയത് 6.05 കോടി രൂപയാണ്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment