കലാശ്രീ സ്കൂള്‍ ഓഫ് ഡാന്‍സ് ഫ്‌ളാഷ് മോബ് നൃത്ത വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യുഎസ് റൌണ്ടപ്പ്

IMG_2711ലോക മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച, പുത്തന്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

കലാശ്രീ സ്കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ “ഐ ഡാന്‍സ് ഫോര്‍ എ കോസ് ഓള്‍ ഫോര്‍ കേരള എന്ന സന്ദേശവുമായി നടത്തിയ ഫ്‌ളാഷ് മോബ് നൃത്ത പ്രകടനം ശ്രദ്ധേയമായി.

മറ്റു വാര്‍ത്തകള്‍ :
യു എസ് കോണ്‍ഗ്രസിലേക്കും സെനറ്റിലേക്കുമുള്ള ഇടക്കാല തിരഞ്ഞെടുപ്പ്പ് ഈ വരുന്ന നവംബര്‍ ആറിന്. അമേരിക്കയിലെ ഏറ്റവും ദൈര്‍ഘ്യ മേറിയ ഡൊമസ്റ്റിക് നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസിന് ഹവായിയന്‍ എയര്‍ലൈന്‍സ് തുടക്കമിട്ടു. ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം “ഫസ്റ്റ് മാന്‍ ” പ്രദര്‍ശനത്തിനെത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ ഹോസെയില്‍ മലയാളം അക്കാദമി ഓഫ് നോര്‍ത്ത് അമേരിക്ക കാലിഫോര്‍ണിയ പുതിയ അധ്യയന വര്‍ഷം ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനഞ്ചിനു ആരംഭിച്ചു . സാന്ത ക്ലാര, ഡബ്ലിന്‍, സാന്‍ ഹോസെ, ഫ്രീ മോണ്ട് എന്നീ നാല് കേന്ദ്രങ്ങളിലായി നൂറ്റി ഇരുപത് കുട്ടികള്‍ ഈ അക്കാദമി യില്‍ മലയാളം പഠിക്കുന്നു .

അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ നാലു വരെ നടക്കാനിരിക്കുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ റെജിസ്‌ട്രേഷന്‍ കിക്കോഫ് ചിക്കാഗോ യില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. ഏഷ്യാ നെറ്റ് യു എസ് വീക്കിലി റൗണ്ടപ്പില്‍ ജനപ്രിയ പ്രഭാഷകനായ ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ ഈയാഴ്ച്ച അതിഥിയായി എത്തുന്നു.

എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment