Flash News

എസ്.എഫ്.ഐ യുടേത് കപട പുരോഗമന മുഖംമൂടി: പെണ്‍ പ്രതിരോധം

October 5, 2018 , അമീന്‍ റിയാസ്

IMG-20181005-WA0161കോഴിക്കോട്: പെണ്‍കുട്ടികളെ വളഞ്ഞിട്ട് അക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ‘പെണ്‍ പ്രതിരോധം’ സംഘടിപ്പിച്ചു. ഒരേ സമയം സ്ത്രീ രാഷ്ട്രീയത്തെ കുറിച്ച് അവകാശ വാദങ്ങള്‍ ഉന്നയിക്കുകയും വിദ്യാര്‍ത്ഥിനികളെ തെരുവില്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന എസ് എഫ് ഐ യുടെ കാപട്യത്തെ വിദ്യാര്‍ത്ഥിനി സമൂഹം ജനകീയ വിചാരണ നടത്തണമെന്ന് പെണ്‍ പ്രതിരോധം അഭിപ്രായപ്പെട്ടു.

കേരളത്തിലെ വനിതാ സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും വിവിധ കാമ്പസുകളില്‍ എസ് എഫ് ഐ മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥിനികളും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ആര്‍ എം പി നേതാവ് കെ കെ രമ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ജി ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, മടപ്പള്ളി കോളേജിലും തെരുവിലും എസ് എഫ് ഐ യുടെ അക്രമത്തിനിരയായ സല്‍വ അബ്ദുല്‍ ഖാദര്‍, തംജീദ കെ വി, സഫ്‌വാന എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

IMG-20181005-WA0162സ്ത്രീത്വത്തെ അപമാനിച്ചും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇതര സംഘടനകളില്‍ പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അനാശാസ്യ ആരോപണങ്ങള്‍ ഉന്നയിച്ചും ആണ് എസ് എഫ് ഐ സ്ത്രീ രാഷ്ട്രീയത്തോടുള്ള അവരുടെ യാഥാര്‍ത്ഥ നിലപാട് വെളിവാക്കുന്നതെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ശ്രീജ നെയ്യാറ്റിന്‍കര അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി തമന്ന സുല്‍ത്താന പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ് പരിപാടിക്ക് സമാപനം കുറിച്ച് സംസാരിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് , കോട്ടയം നാട്ടകം കോളേജ്, എം ജി യൂണിവേഴ്‌സിറ്റി കാമ്പസ് മടപ്പള്ളി കോളേജ്, പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി നിരവധി കാമ്പസുകളില്‍ എസ് എഫ് ഐയുടെ ശാരീരിക മര്‍ദ്ദനത്തിനും അധിക്ഷേപത്തിനും ഇരയായ വിദ്യാര്‍ത്ഥിനികള്‍ ഇപ്പോഴുമുണ്ടെന്ന് സമാപന പ്രസംഗത്തില്‍ അവർ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സുമാ റാണിപുരം സ്വാഗതവും, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി സുഫാന ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

IMG-20181005-WA0160


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top