Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിനു തിളക്കമാര്‍ന്ന തുടക്കം

October 6, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_16890130ചിക്കാഗോ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ ഔപചാരിക ഉത്ഘാടനം ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ മനോഹരമായ ഹാളില്‍ ചിക്കാഗോയിലെ സാമൂഹിക സംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കളുടെയും യുവതി യുവാക്കളുടെയും നിറസാന്നിധ്യത്തില്‍ നടത്തി. വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു, പ്രസിഡണ്ട് ജെയിംസ് കൂടല്‍ എന്നിവര്‍ സംയുക്തമായി നിലവിളക്കു കൊളുത്തി ചടങ്ങിന് പ്രകാശം നല്‍കിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മലയാളികളുടെ സഘടനക്കു ഒരു ശാഖകൂടി അമേരിക്കയുടെ മണ്ണില്‍ പിറന്നു വീഴുകയായിരുന്നു. കുമാരി അലോന ജോര്‍ജിന്റെ ഈശ്വരഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ എന്‍. ആര്‍. കെ. ഗ്ലോബല്‍ ചെയര്‍മാനും ലോക കേരള സഭ മെമ്പറും ആയ ശ്രീ ജോസ് കോലത്ത് വിശിഷ്ട അതിഥി ആയി എത്തിയത് പരിപാടിക്ക് ആവേശം പകര്‍ന്നു.

ശ്രീ പി. സി. മാത്യു വേള്‍ഡ് മലയാളീ കൗണ്‍സില്‍ നിയമ പ്രകാരം ചിക്കാഗോ പ്രൊവിന്‍സ് ഭാരവാഹികള്‍ക്ക് സത്യ പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുത്തു.

Newsimg2_66730627തുടര്‍ന്നു പ്രൊവിന്‍സ് ചെയര്‍മാന്‍ ശ്രീ മാത്യൂസ് അബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ ശ്രീ ജോസ് കോലത്ത് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍ അടുത്തിടെ അനുഭവപ്പെട്ട വെള്ളപ്പൊക്ക കെടുതികളില്‍ തനിക്കും ശ്രീ പി. സി. മാത്യുവിനും നേരിട്ടറിയാന്‍ ഇടയായി എന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കിടയില്‍ നേരിട്ട് സഹായ ഹസ്തം നീട്ടുവാന്‍ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ശ്രീ പി. സി. മാത്യു, ചിക്കാഗോ പ്രോവിന്‌സിന്റെ ഔപചാരിക ഉദ്ഘാടനം നടത്തുവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നു എന്നും മുന്നോട്ടുള്ള പാതയില്‍ എല്ലാ ഈശ്വരാധീനവും ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ആറു റീജിയനുകളിലായി പരന്ന് കിടക്കുന്ന ഡബ്ല്യൂ. എം. സി.യെ സംബന്ധിച്ചിടത്തോളം ചിക്കാഗോ പ്രോവിന്‌സിന്റെ പിറവി വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയതായി റീജിയന്‍ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടല്‍ പറഞ്ഞു. ചിക്കാഗോ പ്രോവിന്‌സിനെ അദ്ദഹം അനുമോദിച്ചു.

Newsimg3_72248444ചിക്കാഗോയിലെ ഡബ്ല്യൂ. എം. സി. നേതൃത്വത്തില്‍ കഴിവുറ്റ യുവാക്കളാണ് അണി നിരന്നിരിക്കുന്നത് എന്നും അമേരിക്ക റീജിയനോടൊപ്പം മലയാളീ സമൂഹത്തിനുവേണ്ടി നിലകൊള്ളുമെന്നും രണ്ടു മില്യന്‍ ഡോളറോളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച അരുണ്‍ നെല്ലാമറ്റത്തെയും അജോമോന്‍ പൂത്തറയിലിനെയും പ്രവീണ്‍ കൊലക്കേസില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനുവേണ്ടി തളരാതെ പോരാടി വിജയിച്ച പ്രവീണിന്റെ അമ്മയായ ലൗലി വര്ഗീസിനെ ആദരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നതായും ശ്രീ മാത്യൂസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ലോകമെമ്പാടും ഉള്ള യുവാക്കളുടെ ഊര്‍ജത്തെ വേള്‍ഡ് മലയാളീ കൗണ്‍സിലിലൂടെ ലോക നന്മക്കായി രൂപപ്പെടുത്തി എടുക്കുവാന്‍ ചിക്കാഗോ പ്രോവിന്‌സില്‍കൂടി ശ്രമിക്കുമെന്നും ചിക്കാഗോയിലെ മലയാളീ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് ലിന്‍സണ്‍ കൈതമല സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

വൈസ് ചെയര്‍ ബീന ജോര്‍ജ്, ലൗലി വര്ഗീസിനെ സദസിനു പരിചയപ്പെടുത്തി. സ്ത്രീയുടെ പ്രത്യകിച്ചും ഒരു ‘അമ്മ എന്ന നിലയില്‍ സധൈര്യം നീതിക്കുവേണ്ടി പോരാടിയ തന്റെ അടുത്ത സ്‌നേഹിത കൂടിയായ ലൗലി ചേച്ചിയെ സദസിനു പരിചയപെടുത്തുന്നതില്‍ താന്‍ അഭിമാനം കൊല്ലുന്നതായി ബീന പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ കാട്ടിയ ആദരവിന് ശ്രീമതി ലൗലി വര്ഗീസ് തന്റെ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

Newsimg4_10995152അരുണ്‍ നെല്ലാമറ്റത്തിനും അജോമോനും കേരളത്തിന് വേണ്ടി സമയോചിതമായി നല്‍കിയ ഉദാരമായ സഹായത്തിനു ചിക്കാഗോ പ്രോവിന്‌സിന്റെ ഉപഹാരം നല്‍കി ആദരിച്ചു. കേരളത്തിനുണ്ടായ നാശ നഷ്ടങ്ങള്‍ വര്‍ത്തകളിലൂട അറിഞ്ഞപ്പോള്‍ തോന്നിയ ആശയം അജോമോന്റെ സഹായത്തോടെ നടപ്പിലാക്കുകയാണ് താന്‍ ചെയ്തത് എന്നും വേള്‍ഡ് മലയാളീ കൗണ്‍സില്‍ കാട്ടിയ ആദരവിന് താന്‍ നന്ദി പറയുന്നതായും അരുണ്‍ പ്രതികരിച്ചു.

ചടങ്ങില്‍ അരുണ്‍ നെല്ലാമറ്റത്തിനും അജോമോനും ഡബ്ല്യൂ. എം. സി. മെമ്പര്‍ഷിപ് നല്‍കി. ശ്രീ അരുണ്‍, പ്രൊവിന്‍സ് ട്രഷര്‍ അഭിലാഷ് നല്ലമാറ്റത്തിന്റെ സഹോദരന്‍ ആണെന്ന് സദസില്‍ വെളുപ്പെടുത്തിയത് ശ്രദ്ധയമായി.

ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് രഞ്ജന്‍ എബ്രഹാം, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആഷ്‌ലി ജോര്‍ജ്, ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ നിയുക്ത പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, , ജോസ് മണക്കാട്ട് (ഫോമാ), പ്രവീണ്‍ തോമസ് (ഫൊക്കാന ജോയിന്റ് ട്രഷറര്‍) തുടങ്ങിയ നേതാക്കള്‍ ചിക്കാഗോ പ്രോവിന്‌സിനു എല്ലാ വിജയാശംസകളും നേര്‍ന്നു കൊണ്ട് പ്രസംഗിച്ചു. ചിക്കാഗോ പ്രൊവിന്‍സ് ബിസിനസ്സ് ഫോറം പ്രസിഡണ്ട് ശ്രീ മാത്തുക്കുട്ടി ആലുംപറമ്പില്‍, പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ സാബി കോലത്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സണ്ണി വള്ളിക്കളം ബിസിനസ് ഫോറം മെമ്പറും കമ്മിറ്റി അംഗവുമായ ശ്രീ തോമസ് മാമന്‍, വൈസ് ചെയര്‍ ബീന ജോര്‍ജ്, വൈസ് പ്രസിഡണ്ട് ആന്‍ ലൂക്കോസ് (നാന്‍സി) മുതലായവര്‍ പ്രസംഗിച്ചു.

ചടങ്ങിനോടനുബന്ധിച്ചു “എസ്റ്റേറ്റ് പ്ലാനിംഗ്” എന്ന വിഷയത്തില്‍ ചിക്കാഗോയിലെ യുവ അറ്റോര്‍ണിയായ ടീന നേടുവാമ്പുഴ ക്ലാസ് എടുത്തു. മലയാളീ കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ ക്ലാസ്സില്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്കു അറ്റോര്‍ണി ടീന കൃത്യമായ മറുപടി നല്‍കി. വില്‍ എഴുതി വെയ്ക്കണ്ട ആവശ്യകതയും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടീസ് ഉള്ളവര്‍ ട്രസ്റ്റ് രൂപീകരിക്കുവാനുള്ള ആവശ്യകതയും ശ്രീമതി ടീന ചൂണ്ടി കാട്ടി.

അഭിലാഷ് നെല്ലാമറ്റം മാസ്റ്റര്‍ ഓഫ് സെറിമണി ഭംഗി ആക്കി മാറ്റി. സെക്രട്ടറി ഷിനു രാജപ്പന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top