Flash News

മുപ്പതു വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എ.പി.സി.യുടെ മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍

October 5, 2018 , മുരളി ജെ. നായര്‍

IAPC.LOGOഅറ്റ്‌ലാന്റ (ജോര്‍ജിയ): പാഠ്യവിഷയങ്ങള്‍, കായികം, നേതൃപാടവം, സാമൂഹ്യപ്രവര്‍ത്തനം, കലകള്‍ എന്നീ രംഗങ്ങളില്‍ കഴിവുതെളിയിച്ചിട്ടുള്ള മുപ്പതു വിദ്യാര്‍ത്ഥികള്‍ക്ക് അറ്റ്‌ലാന്റ എയര്‍പോര്‍ട്ട് മാരിയട്ട് ഹോട്ടലില്‍ ഒക്റ്റോബര്‍ 5, 6, 7, 8 തീയതികളില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐ.എ.പി.സി.) അഞ്ചാമത് രാജ്യാന്തര മാധ്യമ സമ്മേളനത്തില്‍ വെച്ച് 500 ഡോളര്‍ വീതമുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതാണെന്ന് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

സ്റ്റീഫന്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് ഗ്രേസി സ്റ്റീഫനും സെയിന്റ് മേരീസ് എജ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ സെക്രട്ടറി സരോഷ് പി. ഏബ്രഹാമും ആണ് ഈ സ്കോളര്‍ഷിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. അറ്റ്‌ലാന്റ മെട്രോപ്പോലീറ്റന്‍ ഏരിയായില്‍ വസിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ ഈ വര്‍ഷത്തെ കോണ്‍ഫറൻസിന്റെ ഒരു പ്രത്യേകതയാണ്. “ഇന്ത്യന്‍ വംശജരായ
വിദ്യാര്‍ഥികളുടെ, പാഠ്യരംഗത്തും പാഠ്യേതര രംഗങ്ങളിലുമുള്ള നേട്ടങ്ങള്‍ ഈ കോണ്‍ഫറന്‍സില്‍ ആദരിക്കപ്പെടുന്നതാണ്,” ചെയര്‍മാന്‍ പറഞ്ഞു.

വളരെ വിപുലമായ പ്രതികരണമാണ് സ്കോളര്‍ഷിപ്പ് കമ്മിറ്റിയ്ക്ക് ലഭിച്ചത്. “ഗ്ളോബല്‍, നാഷനല്‍, സ്റ്റേറ്റ് എന്നീ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വിദ്യാര്‍ഥികളെയാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞടുത്തിട്ടുള്ളത്,” അറ്റ്‌ലാന്റ ചാപ്റ്റര്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍ അനില്‍ അഗസ്റ്റിനും ഐ.എ.പി.സി. ബോര്‍ഡ് മെംബര്‍ സുനില്‍ ജെ. കൂഴമ്പാലയും അറിയിച്ചു.

ഇന്‍ഡോ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി 2013-ല്‍ രൂപീകരിക്കപ്പെട്ട സംഘടനയായ ഐ.എ.പി.സി., കഴിഞ്ഞ നാലു വര്‍ഷങ്ങളായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വാര്‍ഷിക മാധ്യമ കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നു. അമേരിക്കയിലും കാനഡയിലുമായി ഐ.എ.പി.സി.യ്ക്ക് ഇപ്പോള്‍ എട്ട് ലോക്കല്‍ ചാപ്റ്ററുകളുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top