Flash News

“കാട്ടുകുതിര”നാടകം ഒരിക്കല്‍ കൂടി അരങ്ങിലേക്ക്

October 7, 2018 , രാജു പള്ളത്ത്

FullSizeRenderസാന്‍ഫ്രാന്‍സിസ്‌കോയിലെ അനുഗ്രഹീത കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ഒരിക്കല്‍കൂടി “കാട്ടുകുതിര” അരങ്ങിലെത്തിക്കുന്നു…!

സാന്‍ഫ്രാന്‍സിസ്‌കോ, ഫ്‌ളോറിഡ, ലോസ് ആഞ്ചെലസ് എന്നിവിടങ്ങളിലെ പ്രശംസനീയമായ പ്രകടനങ്ങള്‍ക്ക് ശേഷം പൊതുജനാഭിലാഷം പരിഗണിച്ചാണ് ഫ്രീമോണ്ട് ഓഹ്ലോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ പതിമൂന്നിന് വൈകീട്ട് 5:30-ന് നാലാമത്തെ അവതരണത്തിന് ഈ കലാസ്നേഹികള്‍ തയ്യാറാകുന്നത്.

സര്‍ഗപ്രതിഭയായ എസ് എല്‍ പുരം സദാനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ആയിരത്തില്‍പരം അരങ്ങില്‍ അവതരിപ്പിച്ച നാടകം കലാമൂല്യം തരിപോലും ചോര്‍ന്നു പോകാതെയാണ് ഇവിടെ പുനരാവിഷ്‌കരിച്ചത്. ബേ ഏരിയയുടെ സ്വന്തം കലാകാരന്‍ ശ്രീജിത്ത് ശ്രീധരനാണ് മനോഹരമായ രംഗപടം ചമച്ചത്. അനുഗ്രഹീത സംഗീതജ്ഞന്‍ ബിനു ബാലകൃഷ്ണന്‍ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി. ചാരുലത തമ്പുരാട്ടിയുടെ മഞ്ഞുപോലുള്ളൊരു മനസ്സ്‌ വരികളില്‍ പകര്‍ത്തി ഗാനം രചിച്ചത് ഏവര്‍ക്കും സുപരിചിതയായ കവയിത്രി ബിന്ദു ടിജി. പാടിയത് റീമ നാഥ്.

രാജന്‍ പി ദേവ് അനശ്വരമാക്കിയ കൊച്ചുവാവക്ക് തീവ്രഭാവങ്ങളാല്‍ ജീവന്‍ പകര്‍ന്നത് മധു മുകുന്ദന്‍. ജനപ്രിയ കഥാപാത്രങ്ങളായ ആന നായരായി ഉമേഷ് നരേന്ദ്രനും, കുറത്തി കല്യാണിയായി ബിന്ദു ടിജിയും അരങ്ങിലെത്തുന്നു. പുള്ള മേനോന്‍ എന്ന സതീഷ് മേനോന്‍, മങ്കയായി സന്ധ്യ സുരേഷും മോഹന്‍ ആയി രാജീവും വേഷമിടുന്നു. ചാരുലത തമ്പുരാട്ടിയുടെ ഹൃദയസൗന്ദര്യം പ്രേക്ഷകരിലെത്തിക്കുന്നത് ലാഫിയ സെബാസ്റ്റ്യന്‍. ഷാപ്പുകാരനും പളനിക്കാരുമായും രംഗത്തെത്തുന്നത് സജന്‍ മൂലപ്ലാക്കല്‍, സജീവ് പിള്ള, ഹരിശങ്കര്‍ എന്നിവരാണ്. അണിയറയില്‍ ഷെമി ദീപക്, നാരായണന്‍, സന്ദീപ്, സജേഷ്.

സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മുഴുവന്‍ മലയാളികളുടെയും സഹകരണത്തോടെ ഒരുവട്ടം കൂടി പ്രേക്ഷക മനസ്സുകളിലേക്ക് ചിരിയായ് പ്രണയമായ് ദുഃഖമായ് പെയ്തിറങ്ങാന്‍ ഇവര്‍ തയ്യാറായിക്കഴിഞ്ഞു.

IMG_2699


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to ““കാട്ടുകുതിര”നാടകം ഒരിക്കല്‍ കൂടി അരങ്ങിലേക്ക്”

  1. Tony says:

    This is the trouble with the malayali thought process. Even after all these years never willing to challenge oneself to come up with something better than Kattukuthira.

Leave a Reply to Tony Cancel reply

Your email address will not be published. Required fields are marked *

Read More

Scroll to top