Flash News

175 പുതുമുഖങ്ങളുമായി ഇന്‍ഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’

October 8, 2018 , ഇന്‍ഡിവുഡ്

IMG-20181006-WA0015

• ചിത്രത്തിന്റെ വരുമാനം മുഴുവന്‍ പ്രളയ ബാധിതർക്ക്.
• ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്.
• മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പത്ത് ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.
• ചിത്രം ഒക്ടോബര്‍ 12ന് യു കെ, അയര്‍ലണ്ട്, മാള്‍ട്ട, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, ഓസ്ട്രിയ, ഹോങ്കോങ്, ജപ്പാന്‍, ലെബനന്‍, കെനിയ, സിങ്കപ്പൂര്‍, റഷ്യ എന്നീ രാജ്യങ്ങളിലും, ഒക്ടോബര്‍ 19 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും.
• ലെബനാനില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രം
• സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയില്‍ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവര്‍ത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതര്‍ക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായി മാറ്റി വച്ചുകൊണ്ട് നന്മയുടെ പുതിയ താളുകള്‍ രചിക്കുകയാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.’ സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളില്‍ ഇന്ന് റിലീസ് ചെയ്യും.

ഉച്ചയ്ക്ക് 12ന് തിരുവനതപുരം പ്രസ് ക്ലബ്ബില്‍ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറും ഗാനരചയിതാവുമായ സോഹന്‍ റോയ്, സംവിധായകന്‍ ബിജു മജീദ് എന്നിവരോടൊപ്പം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

IMG-20181006-WA0021വൈകീട്ട് 6.30ന് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയറ്ററില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന റെഡ് കാര്‍പെറ്റ് ഷോ-യിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഓ -യുമായ സോഹന്‍ റോയ് സ്വാഗതം ചെയ്തു.

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.’ സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാന്‍ നേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന 75 ശതമാനത്തില്‍ 50 ശതമാനം മഴക്കെടുതിയില്‍ നശിച്ചുപോയ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനും, 25 ശതമാനം പ്രളയബാധിര്‍ക്കും, അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവിടും.

ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ 10 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 12ന് യു കെ, അയര്‍ലണ്ട്, മാള്‍ട്ട, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, ഓസ്ട്രിയ, ഹോങ്കോങ്, ജപ്പാന്‍, ലെബനന്‍, കെനിയ, സിങ്കപ്പൂര്‍, റഷ്യ, എന്നിവിടങ്ങളിലും ഒക്ടോബര്‍ 19 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും.

ഇതോടെ ഏറ്റവുമധികം പുതുമുഖങ്ങളെ അണിനിരത്തുന്ന മലയാള ചിത്രം, ഏറ്റവുമധികം ഭാഷകളില്‍ പുറത്തിറങ്ങുന്ന മലയാള ചിത്രം, ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രം എന്നീ വിശേഷണങ്ങള്‍ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ സ്വന്തമാക്കും.

ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാ-തന്തു. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. ഇവരോടൊപ്പം ലാലു അലക്സ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബിജു മജീദ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈന്‍, ഗാനരചന: സോഹന്‍ റോയ്. കഥ, തിരക്കഥ, സംഭാഷണം: കെ. ഷിബു രാജ്. ക്യാമറ: പി.സി. ലാല്‍. എഡിറ്റിംഗ്: ജോണ്‍സന്‍ ഇരിങ്ങോള്‍. സംഗീത സംവിധാനം: ബിജു റാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ അങ്കമാലി. സ്റ്റില്‍സ്: സജി അലീന. പിആര്‍ഓ: എ.എസ്. ദിനേശ്.

“പ്രളയക്കെടുതിയിൽ വലയുന്ന സ്വന്തം നാടിനെ സഹായിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. സംസ്ഥാനത്തിനായി ഇത്തരത്തിൽ ഒരു സഹായം ചെയ്യുവാനായതിൽ ഏരീസ് ഗ്രൂപ്പിന് സന്തോഷവും അഭിമാനവും ഉണ്ട്.” ഗ്രൂപ്പ് ചെയർമാനും സി ഇ ഓ – യുമായ സോഹൻ റോയ് പറഞ്ഞു.

2015-ലെ ചെന്നൈ പ്രളയ ദുരന്തത്തിലും, നേപ്പാള്‍ ഭൂമികുലുക്കത്തിലും സഹായഹസ്തവുമായി ഏരീസ് ഗ്രൂപ്പ് മുന്നിട്ടിറങ്ങിയിരുന്നു. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ 200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്ത ഏരീസ് ഗ്രൂപ്പ് ചെന്നൈയില്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജോലിക്കാരുടെ രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചത്.

കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏരീസ് ഗ്രൂപ്പും, ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ’ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും സജീവ പങ്കാളികളായിരുന്നു. പുതിയ തലമുറയില്‍പ്പെട്ട റാഫ്റ്റുകള്‍ ഇതിനായി ഏരീസ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. തങ്ങളുടെ ആദ്യ ചാരിറ്റി ചിത്രമായ ‘ജലത്തിന്റെ’ വരുമാനം മുഴുവനും ഇടുക്കിയിലെ ഭവനരഹിതര്‍ക്കായി നല്‍കിയ ഏരീസ് ഗ്രൂപ്പ് 2018 ജൂലായ് അവസാന വാരത്തില്‍ കുട്ടനാട്ടിലെ പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാധന-സാമഗ്രികളും വിതരണം ചെയ്തിരുന്നു.

IMG-20180922-WA0032 (1)IMG-20181005-WA0032


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top