ഫ്രാങ്കോ മുളയ്ക്കല്‍ പീഡനക്കേസ്; എല്ലാ നടപടികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാന്‍

newsrupt2018-10b0e87ad1-92af-4eea-87c6-6992b4c90f0efranco_mulakkal1വത്തിക്കാന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും സസൂക്ഷമം നിരീക്ഷിച്ചുവരികയാണെന്ന് മാര്‍പ്പാപ്പയുടെ ഓഫീസ്. പൊലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അടക്കമുള്ള ഉന്നതനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലിമിസ്, ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് റോമിലെത്തി സഭാ നേതൃത്വത്തെ കണ്ടത്. റോമില്‍ കര്‍ദ്ദിനാള്‍മാരുടെ യോഗത്തിനിടയില്‍ ഇന്ത്യയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ചയായി.

ഇന്ത്യയിലെ സാഹചര്യം മാര്‍പാപ്പയുടെ ഓഫീസ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ ഇവരെ അറിയിച്ചു. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാള്‍ പിയെത്രോ അടക്കമുള്ളവരായിട്ടായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യന്‍ നിയമസംവിധാനങ്ങളിലുളള വിശ്വാസം വത്തിക്കാനെ അറിയിക്കുകയും സത്യം പൂര്‍ണമായി പുറത്തുവരുമെന്ന് വിശ്വസിക്കുന്നതായും സിബിസിഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളുടെ മനസെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും കര്‍ദ്ദിനാള്‍മാര്‍ പറഞ്ഞു.

സത്യം പുറത്ത് വരും, എല്ലാവര്‍ക്കും നീതി കിട്ടുമെന്ന് ഉറപ്പാണെന്നും കര്‍ദ്ദിനാള്‍മാര്‍ പ്രസ്തവനയില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ ജലന്ധര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി വത്തിക്കാന്‍ അഡ്മിസ്‌ട്രേറ്ററെ നിയോഗിച്ചിരുന്നു. തുടര്‍ നടപടികള്‍ കോടതിയിലെ കേസിന്റെ പുരോഗതിക്ക് അനുസരിച്ചേ ഉണ്ടാകൂവെന്നാണ് വത്തിക്കാന്റെ സൂചന.

Print Friendly, PDF & Email

Related News

Leave a Comment