വാഷിംഗ്ടണ്‍: രണ്ടു വര്‍ഷത്തോളം ടര്‍ക്കിയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രണ്‍സനെ സ്വതന്ത്രനായി വിട്ടയയ്ക്കുന്നതിന് ഒക്ടോബര്‍ 12 ന് കോടതി ഉത്തരവിട്ടു.
നയതന്ത്ര തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ശക്തമായ ഇടപെടലാണ് ആന്‍ഡ്രുവിനെ മോചിപ്പിക്കുവാന്‍ തുര്‍ക്കി നിര്‍ബന്ധിതമായത്. വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്ന കോടതി ഉത്തരവ് പിന്‍വലിച്ചു അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും കോടതി അനുമതി നല്കി.
ടര്‍ക്കിയിലെ ഇവലാഞ്ചലിക്കല്‍ പ്രിസ്ബറ്റീറിയന് മിനിസ്റ്ററായി 1993 ലാണ് ആന്‍ഡ്രു ഇവിടെയെത്തിയത്. 2016 ഒക്ടോബറില്‍ രക്ത രൂക്ഷിതമായ വിപ്ലവത്തിലൂടെ ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാസ്റ്ററെ ജയിലിലടച്ചത്. പാരിഷ് അംഗങ്ങളില്‍ പലരും ഇദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും മൊഴി നല്‍കിയിരുന്നു.
മാനുഷിക പരിഗണന നല്കി സിറിയന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ചതും ഭീകര സംഘടനാ അംഗങ്ങളുമായി ബന്ധ പ്പെടുന്നതിനു വേണ്ടിയായിരുന്നു എന്നും ടര്‍ക്കിഷ് കുറ്റാന്വേഷകര്‍ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഞാന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നു, രാജ്യത്തിന്റെ എതിരായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്ന പാസ്റ്ററുടെ പ്രസ്താവന അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പാസ്റ്ററെ ഭാര്യ സ്വീകരിക്കാനെത്തിയിരുന്നു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തല്‍ തുടങ്ങി ശക്തമായ സമ്മര്‍ദ തന്ത്രങ്ങളാണ് അമേരിക്ക ടര്‍ക്കിക്കെതിരെ പ്രയോഗിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply