‘മീ ടൂ’ ക്യാമ്പയിന് ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ ആ കുരുക്ക് നിരവധി പേരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരെ പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തക രംഗത്തു വന്നതോടെ നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ആക്രമങ്ങളുടെ വിശദീകരണവുമായി മുന്നോട്ടു വന്നത്. ഇപ്പോള്‍ ലൈംഗീകാരോപണവുമായി അമേരിക്കന്‍ ചാനല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ മജ്ലി ഡേ പുയ് ക്യാമ്പ് ആണ് രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യന്‍ ഏജില് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന 2007 കാലഘട്ടത്തിലാണ് ലൈംഗീകാതിക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്ന സമയത്താണ് ദുരനുഭവം ഉണ്ടായത്. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ എംജെ അക്ബര്‍ ഏഷ്യന്‍ ഏജ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് ഉപദ്രവിച്ചുവെന്ന് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതോടെ അക്ബറിനെതിരെ ആരോപണം ഉയര്‍ത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പന്ത്രണ്ടായി. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു മാഗസീനിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അന്ന് വിഷയത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. തുടര്‍ന്ന് മീടൂ മുന്നേറ്റത്തിലൂടെയാണ് ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര് രംഗത്തെത്തിയത്.
ഔദ്യോഗിക വിദേശയാത്രയിലുള്ള അക്ബര്‍ ആരോപണങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാന്‍ അക്ബറിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയും, കേന്ദ്ര ടെക്സ്റ്റൈയില്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം മീടൂ ആരോപണങ്ങളില്‍ കേന്ദ്ര ശിശു ക്ഷേമ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതും അക്ബറിന് കൂടുതല്‍ കുരുക്കാകും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news