കന്നി അയ്യപ്പന്‍ വരാത്ത സാഹചര്യമുണ്ടായാല്‍ തന്നെ വിവാഹം കഴിക്കാന്‍ അയ്യപ്പന്‍ വരുമെന്ന് വിശ്വസിച്ചിരുന്ന മാളികപ്പുറത്തമ്മ കരഞ്ഞ് കരഞ്ഞാണ് കേരളത്തില്‍ മഹാപ്രളയമുണ്ടായത്; അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയൊന്നുമല്ല; എം. സ്വരാജ് എം‌എല്‍‌എ

m-swaraj-1_InPixioശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ വിചിത്രമായ വാദങ്ങളുമായി എം. സ്വരാജ് എം.എല്‍.എ. ജീവീതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ് നൈഷ്ഠികബ്രഹ്മചാരിയെന്നും അങ്ങനെ നോക്കിയാൽ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നുമാണ് സ്വരാജിന്റെ ന്യായവാദം. സിപിഎം പൊതുയോഗത്തിലായിരുന്നു സ്വരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. ഞാൻ അതിനെ എതിർക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തർക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷെ അയ്യപ്പൻ ബ്രഹ്മചാരിയല്ല- സ്വരാജ് പറഞ്ഞു.

വിവാഹം കഴിക്കണമെന്നഭ്യർത്ഥിച്ച മാളികപുറത്തമ്മയോട് അയ്യപ്പൻ പറഞ്ഞത് കാത്തിരിക്കൂ എന്നാണ്. വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പൻ പറഞ്ഞത്. കന്നി അയ്യപ്പൻ വരാത്ത സാഹചര്യം ഉണ്ടായാൽ വിവാഹം കഴിക്കാമെന്നാണ് അയ്യപ്പൻ മാളികപ്പുറത്തമ്മയ്ക്ക് വാക്ക് കൊടുത്തത്. അങ്ങനെയുള്ള അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നു പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

അയ്യപ്പനെ പറ്റി നമ്മൾ മനസ്സിൽ പ്രതിഷ്ഠിച്ചുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ‘കുമാരി മാളികപ്പുറം ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതുകൊണ്ട് നിങ്ങൾ തിരിച്ചുപോകണം എന്നാണോ’. അല്ല, കേരളത്തിൽ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ. അയ്യപ്പൻ ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് അയ്യപ്പൻ പറഞ്ഞത് കാത്തിരിക്കു എന്നാണ്- സ്വരാജ് പറയുന്നു.

സുപ്രീം കോടതി വിധി വിശ്വാസികൾക്ക് എതിരില്ലെന്നും വിശ്വാസികളുടെ വിശ്വാസം അടിവരയിടുന്നതാണ് കോടതി വിധിയെന്നും സ്വരാജ് പറഞ്ഞു. മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പ് തുടരുകയാണ്. എല്ലാ വർഷവും കന്നി അയ്യപ്പൻമാർ വരികയാണ്. എന്നെങ്കിലും ആരെങ്കിലും വരാതിരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മാളികപ്പുറത്തമ്മയെന്നും സ്വരാജ് പറഞ്ഞു.

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ദു:ഖം സഹിക്കാനാകാതെ മാളിപ്പുറത്തമ്മ കരഞ്ഞു. ആ കണ്ണൂനീർ അങ്ങനെ വന്ന് വന്ന് കേരളത്തിൽ മഹാപ്രളയമുണ്ടായി. ആ കണ്ണുനീരാണ് കേരളത്തിലെ പ്രളയത്തിന് കാരണം. ആ പ്രളയം വന്നപ്പോൾ എല്ലായിടത്തും വെള്ളം പൊങ്ങി. പമ്പയിലും വെള്ളം പൊങ്ങി. ആർക്കും ശബരിമലയിലേക്ക് കയറാൻ പറ്റിയില്ല. കനത്ത മഴയെ തുടർന്ന ആർക്കും ഈ വർഷം ചിങ്ങം ഒന്നിന് ശബരിമലയിൽ എത്താനായില്ലെന്നും സ്വരാജ് വ്യക്തമാക്കി.

അങ്ങനെ ചരിത്രത്തിലാദ്യമായി ചിങ്ങം ഒന്നിന് കന്നി അയ്യപ്പൻമാർ ശബരിമലയിൽ എത്തിയില്ല. വ്യവസ്ഥ പ്രകാരം അയ്യപ്പൻ മാളികപ്പുറത്തമ്മയെ കല്യാണം കഴിക്കണം. പതിനെട്ടാം തിയ്യതി വാക്ക് പ്രകാരം അയ്യപ്പൻ ബ്രഹ്മചര്യം അവസാനിപ്പിച്ച് മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചു. ഇനി ശബരിമലയിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിൽ തടസ്സമില്ല. കാര്യങ്ങൾ ഇങ്ങനെ ആയതുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്രയെ കൊണ്ട് അയ്യപ്പൻ തന്റെ ഹിതപ്രകാരം ജഡ്ജ്‌മെന്റിൽ എഴുതി ചേർക്കുകയായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു.

https://www.facebook.com/CyberPoralikal/videos/2291953854166439/

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News