നടിമാരെ നടിമാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?; അവര്‍ക്കൊരു അജണ്ടയുണ്ട്, അതാണവരുടെ ലക്ഷ്യം; ഡബ്ല്യുസിസി അംഗങ്ങളെ വിമര്‍ശിച്ച് നടന്‍ ബാബുരാജ്

newsrupt2018-101a19966f-e9b8-4bda-a81b-721aac4cc40fbaburajനടിമാരെ നടിമാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് നടന്‍ ബാബുരാജ്. ഡബ്ല്യൂസിസി അംഗങ്ങള്‍ മോഹന്‍ലാല്‍ നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചുവെന്ന് പരാതി പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ബാബുരാജ്. അവര്‍ക്കൊരു അജണ്ടയുണ്ട്, അതാണവരുടെ ലക്ഷ്യം. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി ആ കുട്ടിയെ ഞങ്ങളില്‍ നിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യം. ആക്രമിക്കപ്പെട്ട നടിയെ സഹായിക്കുക എന്നതല്ല ഡബ്ലിയുസിസിയുടെ ഉദ്ദേശം. ഞങ്ങളുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഒരുപാട് തിരക്കുകള്‍ ഉള്ള മനുഷ്യനാണ്. അതെല്ലാം മാറ്റിവെച്ചാണ് ലാലേട്ടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. അമ്മയുടെ പ്രസിഡന്റിനെ അദ്ദേഹം, അയാള്‍, അങ്ങേര് എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി. അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട കുട്ടിയെ അകറ്റാനുള്ള ശ്രമമാണ് ഡബ്ലിയുസിസി നടത്തുന്നത്. ആ കുട്ടി തന്റെ ചങ്കാണ്. ആ കുട്ടിയ്ക്ക് വേണ്ടി ‘അവനെ’ വെട്ടി വെട്ടി നൂറ് നൂറ് കഷ്ണമാക്കാന്‍ വരെ തയ്യാറാണെന്നും ബാബുരാജ് ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്ന പഴഞ്ചൊല്ല് പറഞ്ഞത് ആ കുട്ടിയുടെ അവസ്ഥയേക്കുറിച്ചാണ്. ഡബ്ലിയുസിസി അംഗങ്ങളായല്ല അമ്മയുടെ അംഗങ്ങളായാണ് അവര്‍ ചര്‍ച്ചയ്ക്ക് വന്നത്. അവര്‍ കേള്‍പ്പിച്ചെന്ന് പറഞ്ഞ വോയ്‌സ്‌ക്ലിപ് ഞങ്ങളുടെ പക്കലുമുണ്ട്. അത് വെച്ച് അവരേപ്പോലെ മുതലെടുപ്പ് നടത്താന്‍ അമ്മ തയ്യാറല്ല. ഡബ്ലിയുസിസി ഇരയെന്ന് അവര്‍ വിളിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഒപ്പമല്ല. അവര്‍ക്ക് വേറെ അജണ്ടയാണുള്ളത്. നാലോ-ആഞ്ചോ പേര്‍ക്ക് വേണ്ടി 400 പേര്‍ സഹിക്കുകയാണ്. ബൈലോ തിരുത്താന്‍ അടുത്ത ജനറല്‍ ബോഡിയ്ക്ക് മാത്രമേ കഴിയൂ. അത് മനസിലാകാത്തതാണ് ഇവരുടെ കുഴപ്പം. കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ്. ദുരിതാശ്വാസനിധിയിലേക്ക് ഈ സംഘടന 50 ലക്ഷം രൂപ കൊടുത്ത കാര്യമോ, 10 കോടി രൂപ സമാഹരിയ്ക്കാന്‍ ഷോ നടത്താന്‍ പോകുന്നതോ അവര്‍ക്ക് പ്രധാനമല്ല.

ഇതിലെല്ലാം ഒരു അജണ്ടയുണ്ട്., ഞങ്ങളില്‍ നിന്നും കുട്ടിയെ അകറ്റുന്നു. ത്യാഗം ചെയ്ത ആള്‍ക്കാരെയാണ് വിമര്‍ശിക്കുന്നതെന്നും ബാബുരാജ് ആരോപിച്ചു.

“ലാലേട്ടന്റെ മേക്കിട്ട് എന്തുപറഞ്ഞും കയറാം എന്നത് തെറ്റാണ്. എനിക്ക്. വിഷമം തോന്നി. ലാലേട്ടന്‍ ഇത്രയും മുന്‍കൈയെടുത്തിട്ടും, അയാള്‍ അങ്ങേര്, അദ്ദേഹം, അയാള്‍ എന്നൊക്കെ ലാലേട്ടനെ വിളിക്കുന്നത് കേട്ടപ്പോള്‍. ഒരുപാട് തിരക്കുണ്ടായിട്ടും അദ്ദേഹം ഇവരെ വിളിച്ചിട്ട് ചര്‍ച്ച നടത്തിയതാണ്.”

നടിമാരെ അങ്ങനെ വിളിക്കുന്നതില്‍ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടി തന്റെ ചങ്കാണെന്ന് അമ്മ ഭാരവാഹി ആവര്‍ത്തിച്ചു. ആ കുട്ടിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. അവനെ വെട്ടി വെട്ടി നൂറ് കഷ്ണമാക്കാന്‍ വരെ തയ്യാറാണ്. ആ കുട്ടിയ്ക്ക് പറ്റിയതില്‍ അത്രയ്ക്ക് വിഷമം ഉണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Related News

Leave a Comment