ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്

jamalവാഷിംഗ്ടണ്‍ ഡി.സി.: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിശിതമായി വിമര്‍ശിച്ച് മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ച സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുന്നറിയിപ്പു നല്‍കി.
ഒക്ടബോര്‍ 13 ശനിയാഴ്ച ടര്‍ക്കി ജയിലിലില്‍ നിന്നും വിമോചിതനായി അമേരിക്കയില്‍ എത്തിയ പ്രസ്ബിറ്റീരിയന്‍ പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രണ്‍സിന് വൈറ്റ് ഹൗസില്‍ നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രമ്പ്. സൗദി ഭരണകൂടത്തില്‍ നിന്നും ഇതു സംബന്ധിച്ചു വ്യക്തമായ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നും, ട്രമ്പ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഇമാലിനെ കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ജമാല്‍ കൊലചെയ്യപ്പെട്ടതാണോ എന്നത് അന്വേഷിക്കണമെന്നും ട്രമ്പ് പറഞ്ഞു.
അതേ സമയം വൈറ്റ് ഹൗസില്‍ നടന്ന പാസ്റ്റര്‍ ആന്‍ഡ്രൂവിന്റെ സ്വീകരണ ചടങ്ങുകള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ട്രമ്പിന്റെ തലയില്‍ കൈവെച്ചു പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തന്റെ മോചനത്തിനുവേണ്ടി അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പാസ്റ്റര്‍ നന്ദി പറഞ്ഞു. ആന്‍ഡ്രൂവിനെ പോലെ വിദേശരാഷ്ട്രങ്ങളില്‍ തടവില്‍ കഴിയുന്ന മിഷനറിമാരെ മോചിപ്പിക്കാന്‍ ശ്രമം തുടരുമെന്നും ട്രമ്പ് പറഞ്ഞു.
പി.പി. ചെറിയാന്‍
past3
press1
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment