ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

Pastoral Council Secretary_1

Passport Adv. V C Sebastian -2 (1)കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. ഇതു മൂന്നാം തവണയാണ് സെബാസ്റ്റ്യന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാകുന്നത്.

ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ജനറലും, കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന ചെയര്‍മാനുമാണ്. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായ സെബാസ്റ്റ്യന് 2013 ഡിസംബറില്‍ സഭാ പ്രവര്‍ത്തനത്തിന് ആഗോളതലത്തില്‍ നല്‍കുന്ന ഏറ്റവും ഉന്നത അല്മായ അംഗീകാരമായ ഷെവലിയര്‍ പദവി റോമില്‍ നിന്ന് ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ ബോര്‍ഡംഗം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഫാ. മാത്യു പുത്തന്‍‌പറമ്പില്‍
പി.ആര്‍.ഒ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment