മൂലധനശക്തികളോടുള്ള ആസക്തി പ്രതിസന്ധി നേരിടുന്നത് തൊഴിലാളികള്‍: റസാഖ് പാലേരി

IMG-20181015-WA0008
എഫ്.ഐ.ടി.യു. യുണിയനുകളുടെ ജില്ലാ കമ്മിറ്റി കണ്‍‌വന്‍ഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോര്‍പറേറ്റ് മൂലധനശക്തികളോട് കൂടുതല്‍ ആസക്തിയും, പൊതു മേഖലകള്‍ വിറ്റഴിക്കല്‍, പല ഓമനപ്പേരുകളില്‍ വിളിക്കുന്ന മേക്കിംഗ് ഇന്ത്യ പോലുള്ള പല പദ്ധതികളുടെയും ഫലമായി തൊഴില്‍ ശാലകളില്‍ നിന്നും തൊഴിലാളികളെ പുറം തള്ളുന്നു. തൊഴിലാളികള്‍ പല വിധത്തില്‍ ഏറ്റവും വലിയ ഇരകളായി മാറുകയും ചെയ്യുന്നു.

തൊഴിലാളികളെ അങ്ങിനെ നക്കി തുടച്ചില്ലാതാക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് എഫ്.ഐ.ടി.യു. നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളുടെ പ്രയാസങ്ങളില്‍ പുതിയൊരാവേശവും രാഷ്ട്രീയ മുന്നേറ്റവുമാണ് എഫ്.ഐ. ടി. യു.

പാലക്കാട് ജില്ലയിലെ യൂണിയനുകളുടെ ജില്ലാ കമ്മിറ്റി കണ്‍‌വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയനുകളുടെ ജില്ലാ പ്രസിഡന്റായി കരിം പറളി, ജനറല്‍ സെക്രട്ടറി കെ.എം.എ. അസീസ്, ട്രഷറര്‍ റസാഖ് കരിങ്കല്ലത്താണി, വൈസ് പ്രസിഡന്റ്മാര്‍ ചന്ദ്രന്‍ പുതുക്കോട് , ബാബു തരൂര്‍, ആസിയ, വകുപ്പ് സെക്രട്ടറിമാര്‍ മുജീബ് അലനല്ലുര്‍, സുലൈമാന്‍ പുലാപ്പറ്റ, സക്കീര്‍ ഒതളര്‍, ഗണേശ് പറളി എന്നീ ഭാരവാഹികളായി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു. എന്‍.എം. ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് പൊന്നാനി, പി. ലുഖ്മാന്‍, ബാബു തരൂര്‍, ചാമുണ്ണി, മണികണ്ഠന്‍, ഗണേശ് പറളി, ജലാലുദ്ദീന്‍, മൂസ കരിങ്കല്ലത്താണി, ഉസ്മാന്‍, സദഖത്ത് എന്നിവര്‍ സംസാരിച്ചു. കെ.എം.എ. അസീസ് നന്ദി പാഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment