ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം

dileep-siddique.png.image.784.410കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന്‍ സിദ്ദിഖിന്റെ മൊഴി പുറത്ത്. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനു സിദ്ദിഖ് മൊഴി നല്‍കിയത്. നടിയും ദിലീപും തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്ന് സിദ്ദിഖ് സമ്മതിച്ചിരുന്നു. എന്നാല്‍ നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമെന്നായിരുന്നു തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്.

ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ സിദ്ദിഖ് ഈ മൊഴി മറച്ചുവച്ചു. നടിയും ദിലീപും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. സിനിമ അവസരങ്ങള്‍ ഇല്ലാതാക്കുന്ന നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതായും പോലീസിനു നല്‍കിയ മൊഴിയില്‍ അന്ന് സിദ്ദിഖ് വ്യക്തമാക്കി.

ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്റ്റേജ് ഷോക്കിടെ നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിരുന്നുവെന്ന് പോലീസിനോട് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നടന്ന സമ്മേളനത്തിനിടെ ഇതു സംബന്ധിച്ച് മാധ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തില്‍ നിന്ന് സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നു. എല്ലാവരും മറന്നു കഴിഞ്ഞ സംഭവങ്ങളാണെന്നും കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം; സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കി

കൊച്ചി: സിദ്ദിഖിനെ തള്ളി കൊണ്ട് സംഘടനയുടെ വക്താവ് ജഗദീഷ് ആണെന്ന് അമ്മ സംഘടന. എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും അമ്മ വ്യക്തമാക്കി. സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തില്‍ അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ 19ന് അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് യോഗം നടത്തുമെന്നും അമ്മ അറിയിച്ചു.

ജഗദീഷ് അമ്മ സംഘടയുടെ വക്താവല്ലെന്നും ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അമ്മയുടെ തീരുമാനമല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി ജഗദീഷ് രംഗത്തെത്തുകയും ചെയ്തിരുന്നു.

അമ്മയുടെ വക്താവാണ് താനെന്നും താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണെന്നും സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇത് അയച്ചു നല്‍കിയിരുന്നെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി ഇന്ന് എത്തിയിരുന്നു. ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നാണ് ഇന്ന് സിദ്ദിഖ് പറഞ്ഞത്. വ്യക്തിപരമായ കാര്യമാണെന്നും ഇതില്‍ ഇക്ക ഇടപെടേണ്ടന്നുമാണ് ദിലീപ് പറഞ്ഞതെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment