ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി

ParvathyComplaintതാര സംഘടന എ‌എം‌എം‌എയ്ക്കെതിരെ പത്രസമ്മേളനം നടത്തിയ ഡല്‍ബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ സംഘടിതമായി ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി പാര്‍‌വ്വതി. ചലച്ചിത്ര രംഗത്തെ മറ്റുള്ളവര്‍ തങ്ങളോട് സംസാരിക്കുന്നതിന് പോലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

മലയാള ചലച്ചിത്ര മേഖലയില്‍ മാത്രമാണ് ഈ പ്രശ്‌നമെന്നും ബോളിവുഡില്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്നു പറയുന്നത് കണ്ട് അസൂയ തോന്നാറുണ്ടെന്നും പാര്‍വതി പറയുന്നു.

കേരളത്തിന്റെ പുരോഗമനം കടലാസില്‍ മാത്രമേയുള്ളൂ. താര ആരാധനയാണ് ഏറ്റവും മോശമായ കാര്യം. എതിര്‍ത്ത് സംസാരിച്ചാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ എന്തും ചെയ്യുമെന്ന അവസ്ഥയാണ്. ഞങ്ങളും വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. വീട് വരെ തീയിട്ടേക്കാം. ഗുണ്ടാ സംഘങ്ങളെ പോലെയാണ് ഫാന്‍സ് അസോസിയേഷനുകള്‍ പെരുമാറുന്നത്.
പാര്‍വതി തിരുവോത്ത്

കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിരുന്ന തനിക്ക് പ്രശ്‌നങ്ങള്‍ക്ക് ശേഷം ആകെ ഒരു സിനിമയാണ് ലഭിച്ചതെന്നും പാര്‍വതി പറയുന്നു. എംബിഎ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് വരെ അമ്മ പറയുന്ന അനുഭവവും പാര്‍വതി പറഞ്ഞു.

എന്നാല്‍ എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടാലും സ്വീകരിച്ച നിലപാടുകളില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ട് പോകില്ലെന്നും താരം വ്യക്തമാക്കി.

അമ്മ ഏതെങ്കിലും കാര്യത്തില്‍ ഔദ്യോഗികമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും തങ്ങള്‍ക്കെതിരെ നേതൃത്വം നടപടിയെടുത്താല്‍ ആയിക്കോട്ടെ എന്നും പത്രസമ്മേളനത്തിന് ശേഷം പാര്‍വതി വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ നേട്ടത്തിനല്ല, നീതിക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നത്. സൈബര്‍ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് ശരിയല്ല. കെപിഎസി ലളിത പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും പാര്‍വതി പറഞ്ഞിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment