- Malayalam Daily News - https://www.malayalamdailynews.com -

ഫഹദിനെതിരെ ആക്രമണം; ഫ്രറ്റേണിറ്റി പാലോട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

IMG-20181017-WA0156

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു

പാലോട്: ഭരതന്നൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകനുമായ ഫഹദിനെ ആക്രമിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ഫ്രറ്റേണിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പാലോട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

കഴിഞ്ഞ 30ന് ഉപജില്ലാ കലോത്സവത്തില്‍ പെങ്കടുത്ത് സഹപാഠികളോടൊപ്പം വാഹനത്തില്‍ മടങ്ങവെ തടഞ്ഞുനിര്‍ത്തിയാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഫഹദിനെ ആക്രമിച്ചത്. അക്രമം തടയാനെത്തിയ ഒപ്പമുണ്ടായിരുന്ന ചില വിദ്യാര്‍ഥികള്‍ക്കും മർദനമേറ്റിരുന്നു.

സംഭവത്തില്‍ സി.പി.എം സമ്മര്‍ദ്ദം കാരണം പാലോട് പൊലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കുശവൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷനു മുന്നില്‍ തടഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.പി.എം പാര്‍ട്ടി ഒാഫീസില്‍ നിന്നുള്ള തിട്ടൂരമനുസരിച്ചാണ് പാലോട് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് അന്വേഷിക്കണം. നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി നജ്ദ റൈഹാന്‍ മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മഹേഷ് തോന്നയ്ക്കല്‍, ആരിഫ ബീവി, മുജീബുറഹ്മാന്‍, മധു കല്ലറ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി പാട്ടറ നന്ദി പറഞ്ഞു.

IMG-20181017-WA0096 IMG-20181017-WA0097

 


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]