Flash News

ഡോ. അഖില്‍ പിള്ള (26) ചിക്കാഗോയില്‍ നിര്യാതനായി

October 18, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_akhilചിക്കാഗോ: ഡോ. അഖില്‍ പിള്ള (26) ഒക്‌ടോബര്‍ 16-നു ചിക്കാഗോയില്‍ നിര്യാതനായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജി.കെ. പിള്ളയുടേയും, പത്മ പിള്ളയുടേയും ഇളയ മകനാണ് അഖില്‍. സഹോദരന്‍ അശ്വിന്‍ പിള്ള.

പൊതുദര്‍ശനം ഒക്‌ടോബര്‍ 19-നു വെള്ളിയാഴ്ച (10/19/2018) വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സിംകിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (6251 ഡെമ്പ്സ്റ്റര്‍ സ്ട്രീറ്റ്, മോര്‍ട്ടന്‍ഗ്രോവ്) വച്ചു നടത്തുന്നതും, സംസ്കാര കര്‍മ്മങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-ഓടെ ആരംഭിച്ച് ചിക്കാഗോയിലുള്ള ബൊഹിമിയന്‍ നാഷണല്‍ സെമിത്തേരിയില്‍ (5255 നോര്‍ത്ത് പുലാസ്കിറോഡ്) വച്ചു നടത്തുന്നതുമാണ്. കൃത്യം 9.30 മണിക്ക് വിലാപയാത്രയായി സിംകിന്‍ ഫ്യൂണറല്‍ ഹോമില്‍ നിന്നു ബൊഹിമിയന്‍ സെമിത്തേരിയിലേക്ക് തിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന്‍ നായര്‍ (847 708 3279).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top