വേള്‍ഡ് മലയാളി കൗണ്‍സില്‍ “വര്‍ണ്ണം 18ന്” വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സാന്നിധൃം

v1ബഹ്‌റൈന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായി “വര്‍ണ്ണം 18” എന്ന പേരില്‍ മാഹൂസ് ഗ്‌ളോബല്‍ ഇന്‍സ്റ്റിറ്റൃൂട്ടില്‍ വെച്ചു നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്. എം ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, വിമന്‍സ് വിംഗ് പ്രസിഡന്റ് റ്റിറ്റി വില്‍സണ്‍, ജഗത് കൃഷ്ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിത്യന്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍, ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ്ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി. റീന രാജീവ്, ഷില്‍സ റിലീഷ്, ഷൈജു കന്‍പത്ത്, മണികുട്ടന്‍, രാജീവന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വിജയികള്‍ക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉടന്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

v2 v3 v4

Print Friendly, PDF & Email

Related News

Leave a Comment