Flash News

ജീവിക്കുന്ന നാട് തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍

October 20, 2018 , ജോസ് കാടാപുറം

naadu banner smallസമാനതകില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളെ പോലുംതെറ്റിച്ചു പെയ്ത മഴയാണ് ആഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായത്. സംസ്ഥാനത്തെ 80 അണക്കെട്ടുകളും തുറന്നു വിടേണ്ടി വന്നു. 433 പേര് മരിച്ചു. 17,000 വീടുകള്‍ പൂര്‍ണമായും നശിച്ചു .രണ്ടു ലക്ഷത്തോളം വീടുകള്‍ ഭാഗികമായി നശിച്ചു .14 ലക്ഷം പേര് ദുരിധശ്വാസ ക്യാമ്പുകളില്‍ ആയി. 45000 ഹെക്ടര്‍ കൃഷി നശിച്ചു 7000 കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 15000 കിലോ മീറ്റര്‍ പൊതുമരാമത്തു റോഡുകള്‍ തകര്‍ന്നു. 221 പാലങ്ങള്‍ കേടുപാടായി.

പ്രാഥമിക വിലയിരുത്തല്‍ പ്രകാരം 40,000 കോടിയുടെ നഷ്ടം.

ഇതൊക്കെ യാഥാര്‍ഥ്യമായിനമ്മുടെ മുമ്പില്‍ നില്‍ക്കുമ്പോഴാണു സംസ്ഥാന പുനര്‍ നിര്‍മാണത്തിനായി വിദേശ മലയാളികളിനിന്നു സഹായം സ്വീകരിക്കുന്നതിനു മന്ത്രിമാര്‍ വിദേശത്തേക്കുപോകുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അവസാന സമയം അനുമതി നിഷേധിച്ചുത്. നിരന്തരംയാത്ര ചെയ്ത് (നാടിനു പത്തു പൈസയുടെ ഉപകാരമില്ലാത്ത) മോഡി ഭരിക്കുന്ന കേന്ദ്രം അകാരണമായി 17 മന്ത്രിമാരുടെ യാത്രയാണ് മുടക്കിയത് .

ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ബോസ്റ്റണ്‍ നഗരങ്ങളിലും പൊതുമരാമത്തു മന്ത്രി സുധാകരന്‍ മറ്റു നഗരങ്ങളിലും ഒക്ടോ. 18 മുതല്‍ 22 വരെ സന്ദര്‍ശിച്ചു കിട്ടുന്ന സഹായം സ്വീകരിക്കാനും അമേരിക്കന്‍ മലയാളികള്‍ തന്ന സഹായങ്ങള്‍ക്കു നന്ദി പറയാനും ആയ്രുന്നു പരിപാടി.

വളരെ നല്ല സ്വീകരണമാണ് ചിക്കാഗോയിലും നിന്നും ന്യൂയോര്‍ക്കിലും ഒക്കെ ഒരുക്കിയിരുന്നത്.വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഫോമാ കൂടാതെ മത സ്ഥാപനങ്ങള്‍, വ്യക്തികള്‍ ഒക്കെ അകമഴിഞ്ഞ പിന്തുണ അറിയിച്ചത് ആത്മവിശ്വാസം വളര്‍ത്തി . ചിക്കാഗോയിലെ ഫേസ്ബുക് ഫണ്ടിങ്ങ്ലൂടെ അരുണ്‍ നെല്ലാമറ്റവും, കെയര്‍ ആന്‍ഡ് ഷെയര്‍ അക്കൗണ്ടിംഗ് ഗ്രൂപ്പ് കൂടാതെ മറ്റു സംഘടനകളും കൂടി 7 കോടി (10 കോടി നേരത്തെ കൊടുത്ത് കൂടാതെ) കൊടുക്കാന്‍ തയാറെടുപ്പിലായിരുന്നു

മന്ത്രിമാരുടെ വരവ് തടഞ്ഞതോടെ സഹായ മനസ്‌കരുടെ മനസ് മാറാതിരുന്നാല്‍ ഭാഗ്യം. പ്രളയത്തിന് ശേഷം 5000 കോടി കേന്ദ്രത്തോട് ചോദിച്ചിട്ടു കിട്ടിയത് വെറും 600 കോടിയാണ് നല്‍കിയത്.ചുരുക്കത്തില്‍ നായ് പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുയുമില്ല അതാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ നയം.

ലോകത്തിലെ എല്ലാ കോണുകളിലും ഉള്ള മലയാളികള്‍ കേരളത്തെ സഹായിക്കാന്‍ തയാറായി നില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിലും അമേരിക്കയിലും മന്ത്രിമാര്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ചികിത്സാര്‍ദ്ധം മുഖ്യമന്ത്രി വന്നപ്പോള്‍ മന്ത്രിമാര്‍ എല്ലാ സ്റ്റേറ്റുകളിലുംസഹായം സ്വീകരിക്കാന്‍ എത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതാണു മോഡി സര്‍ക്കാര്‍ മുടക്കിയത്. ഇത് ഫെഡറല്‍ തത്വങ്ങളുടെ പരസ്യമായ ലംഘനമാണ് . നരേന്ദ്ര മോഡിഗുജറാത്തു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ഗുജറാത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിചു സംഭാവന പിരിച്ചിരുന്നു .മാത്രമല്ല കേന്ദ്ര ഭരണകക്ഷി ഭരിക്കുന്ന സ്റ്റേറ്റിലെ മന്ത്രിമാര്‍ അമേരിക്കയില്‍ ഈ ദിവസങ്ങളില്‍ ചുറ്റിക്കറങ്ങുന്നതിനുയാതൊരു വിലക്കുമില്ല എന്നത് പ്രേത്യകം ഓര്‍ക്കണം.

cm1യൂഎഇ കേരളത്തിന് നല്‍കാമെന്ന് ഏറ്റ700 കോടിയുംമോഡി മുടക്കി . സുതാര്യമായ രീതിയില്‍ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം നടത്താനാണ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ പോകാന്‍ തീരുമാനിച്ചത്. ലോക മെങ്ങുമുള്ള മലയാളീ സമൂഹം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി മന്ത്രിമാര്‍ വരുന്നത് കാത്തിരിക്കുമ്പോളാണ് കേരളത്തിനിട്ടു മോഡിയുടെ വക ഇരുട്ടടി. സംഭാവന നല്കനിരുന്ന മഹാമനസ്‌കരോട് ഒരിക്കലകൂടി കേരളം നന്ദിയുള്ളവളായിരിക്കും.വീണ്ടും 7 കോടികൂടി കൊടുക്കനായി തയ്യാറായി അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായ അരുണ്‍നെല്ലാമറ്റവും അജോമോനും കെയര്‍ ആന്‍ഡ് ഷെയര്‍ പ്രധിനിധി ടോണി ദേവസിയേയുംഅമേരിക്കന്‍ മലയാളികളും നന്ദിയോടെ ഓര്‍ക്കും.

ഇങ്ങനെ ഒക്കെ ആണെങ്കിലും ചില കടല്‍ക്കിഴവന്മാര്‍ നമുക്കിടയിലും ഉണ്ട്.അവര്‍ക്കു അന്ധമായ രാഷ്ട്രീയമാണ്. അവരോടു ഒന്നുമാത്രമേ പറയാനുള്ളു കമ്മ്യൂണിസ്‌റ് കേരളം, കോണ്‍ഗ്രസ് കേരളം അങ്ങനെഒന്നില്ല മറിച്ചു’നമ്മുടെ കേരളമേ’ ഉള്ളു.അങ്ങനെയാണ് പുതിയ തലമുറ ചിന്തിക്കുന്നത് എന്ന് ഓര്‍ത്താല്‍ നന്ന് .

നവ കേരള നിര്‍മാണത്തിനുള്ളഫണ്ട് ശേഖരണത്തെ വിമര്‍ശിച്ചു ലേഖനം എഴുതിയവരോടുപറയാനുളളത് ഇതാണ് കൊടുക്കുന്ന പണത്തിനു അക്കൗണ്ടബിലിറ്റി വേണം എന്നത് ശരി തന്നെയാണ്. ദുരിതാശ്വാസനിധി പല തരം ഓഡിറ്റിംഗുകള്‍ക്ക് വിധേയമാണ് എന്ന സത്യം അറിയാവുന്നവര്‍ പോലും അവരവര്‍ക്ക് മാത്രമറിയാവുന്ന കാരണങ്ങള്‍ കൊണ്ട് മറിച്ചുള്ള പ്രചരണം നടത്തുന്നത് കണ്ടു. ആ സംശയത്തിന്റെ തീക്കനല്‍ സാധാരണ മനുഷ്യരുടെ ഉള്ളില്‍ കോരിയിട്ടത് ചില നുണ ഫാക്റ്ററികളാണു.ആയതിനാല്‍ ഒന്ന് പറഞ്ഞോട്ടെ.

കുടുംബത്ത് ഒരത്യാഹിതം സംഭവിച്ചപ്പോള്‍, കാര്‍ന്നോര് ശരിയല്ല, അങ്ങേരെടെ കുത്തിനു പിടിച്ച് അങ്ങേരെ കൊണ്ട് … ക്ഷ… ഞ്ച… ത്ത… ന്ത… ഒക്കെ എഴുതിച്ചിട്ടേ ഞാനഞ്ചിന്റെ പൈസ കൊടുക്കൂ എന്ന് പറയുന്നോരും; മരുമോള്‍ടെ സംബന്ധക്കാരന്‍ ധൂര്‍ത്തനായതിനാല്‍ ഞാന്‍ പൈസ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് പറയുന്നവരും ധര്‍മം ചോദിച്ചു വന്ന നിരാശ്രയനായ മനുഷ്യനോട് ചൂല് എടുത്തു കൊടുത്തു ഇവിടൊയൊക്കെ വൃത്തിയാക്കിയിട്ടു വന്നാല്‍ ഭക്ഷണം തരാം എന്ന് പറയുന്നവരുമൊക്കെ ഒരു നുകത്തില്‍ കെട്ടാവുന്ന ഇനം തന്നെയാണ്. നഷ്ടപെട്ട നമ്മുടെ നാടിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരു പൈസ കൊടുക്കാന്‍ മനസില്ലാത്തവരാണ് ഇതൊക്കെ പറയുന്നത്! കൊടുത്തിട്ടു പറയു ഞങ്ങള്‍ കേള്‍ക്കാം

നിങ്ങള്‍ക്ക് കൊടുക്കാന്‍ മനസ്സുണ്ടെങ്കില്‍ കൊടുക്കുക. നാട് പുതുക്കി പണിയാന്‍ കൈനീട്ടുകയാണ്.
നിങ്ങളുടെ പണംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്നല്‍കുന്നതെങ്കില്‍ അത് ഓഡിറ്റിനു വിധേയമാണ്.
ഇത് ഒരു ചലഞ്ചല്ല മനുഷ്യരെ.
നമ്മളോരോരുത്തരുടെയും കടമയാണ്.

മറിച്ചു ഞാന്‍ എന്റെ ഒരു മാസത്തെ ശമ്പളം കൊടുക്കാം. പക്ഷേ, പിണറായി ഇനി മുതല്‍ ചുട്ട പപ്പടമേ കൂട്ടാവൂ, മന്ത്രിമാരുടെ എണ്ണവും വകുപ്പും എന്നോട് ആലോചിച്ചേ തീരുമാനിക്കാവൂ, സെക്രട്ടേറിയേറ്റ് കാന്റീനില്‍ ഇനി മുതല്‍ മട്ടന്‍ കറി പാടില്ല, ഇലട്രിസിറ്റി മന്ത്രി മണിയും പി. എ യും കൂടി വേണം പോസ്റ്റില്‍ കയറി ഫ്യൂസ് കെട്ടാന്‍ ഇങ്ങനെയുള്ള ‘പക്ഷെ ‘പറയുന്നവര്‍ ഓര്‍ക്കുക മുഖ്യമന്ത്രി പിണറായിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് പ്രധാന മന്ത്രിയായിരുന്ന നേതാവ്മന്‍മോഹന്‍ സിംഗും ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്മറക്കരുത് .

കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രക്രിയക്ക് വിഘാതമാകുന്ന തരത്തില്‍ സാമ്പത്തികമായി കേരളത്തെഞെരുക്കി കൊല്ലാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കുന്നതോടപ്പം, സുമനസുള്ള ഇനിയും നല്കാന്‍ അവസരം കിട്ടാത്ത അമേരിക്കന്‍ മലയാളികളും തന്നലാകുന്നത് നല്‍കി പ്രതിസന്ധി തരണം ചെയ്യാന്‍ നമ്മുടെ നാടിനൊപ്പം ഒപ്പം നില്‍കുമെന്നു കേരളം ആഗ്രഹിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top