ശബരിമല സ്ത്രീ പ്രവേശനം കാണിക്ക വരുമാനം കുറച്ചു

maxresdefaultപമ്പ: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്തോറും ഇത്തവണത്തെ കാണിക്ക വരുമാനവും കുറഞ്ഞതായി ദേവസ്വം ബോര്‍ഡ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാലുദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.

കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപ ഇത്തവണ കുറവാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നതിനാലും, ഹര്‍ത്താലിനെ തുടര്‍ന്നുമാണ് വരുമാനം കുറഞ്ഞതെന്നാണ് ദേവസ്വംബോര്‍ഡ് വിശദീകരണം.

കാണിക്കവരവ് 

നട തുറന്ന ദിവസം: 4.83 ലക്ഷം , 8.42 ലക്ഷം (2017),  കുറവ് 3.59 ലക്ഷം

രണ്ടാംദിനം: 19.30 ലക്ഷം,  45.59 ലക്ഷം (2017)  കുറവ് 26.28 ലക്ഷം

മൂന്നാം ദിനം: 17.51 ലക്ഷം, 32.30 ലക്ഷം (2017),  കുറവ് 14.79 ലക്ഷം

നാലാം ദിനം: 36.74 ലക്ഷം, 36.58 ലക്ഷം (2017),  15,800 രൂപ (കൂടുതല്‍)

 

Print Friendly, PDF & Email

Related News

Leave a Comment