Flash News

പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രനു ഫോമയുടെ സ്‌നേഹാദരങ്ങള്‍

October 23, 2018 , ജോസ് അബ്രഹാം

2J2A2847ന്യൂയോര്‍ക്ക് : കേരളത്തിലെ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും മൂന്നു തവണ പാര്‍ലമെന്റ് അംഗവും ഇപ്പോള്‍ പാര്‍ലമെന്റില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എന്‍ കെ പ്രേമചന്ദ്രനും പത്നി ഡോ. ഗീതാ പ്രേമചന്ദ്രനും അമേരിക്കന്‍ മലയാളികളുടെ സ്വന്തം സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.

ക്വീന്‍സിലെ രാജധാനി റസ്റ്റോറന്റില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷിനു ജോസഫ്, മിഡ് അറ്റ്‌ലാന്റിക് ആര്‍ വി പി ബോബി തോമസ്, നാഷണല്‍ കമ്മിറ്റി അംഗം ബെഞ്ചമിന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ബേബി ഉരാളില്‍, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം സജി എബ്രഹാം, സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. എ കെ ബി പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമായുടെ മെട്രോ, എംമ്പയര്‍, മിഡ് അറ്റ്‌ലാന്റിക് റീജിയണുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയില്‍ മെട്രോ ആര്‍ വി പി കുഞ്ഞുമാലിയില്‍ സ്വാഗതവും എംപയര്‍ ആര്‍ വി പി ഗോപിനാഥകുറുപ്പ് കൃതജ്ഞതയും അര്‍പ്പിച്ചു.

2J2A2903എന്‍ കെ പ്രേമചന്ദ്രന്റെ മറുപടി പ്രസംഗത്തില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത്തെക്കുറിച്ചും അതുപോലെ അമേരിക്കയില്‍ വരാനുണ്ടായ സാഹചര്യവും ഒക്കെ വ്യക്തമായി പ്രതിപാദിച്ചു. കേരളത്തില്‍ സംഭവിച്ച പ്രളയകെടുതിയും അതേ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പിടിച്ചു നിര്‍ത്തുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ ശ്രമങ്ങള്‍ വേണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇനിയും ഇതുപോലെയുള്ള പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ പര്യാപ്തമായ സാങ്കേതിക പരിജ്ഞാനം മറ്റു രാജ്യങ്ങളുമായി സഹകരിച്ചു നേടണമെന്നും എം പി സൂചിപ്പിച്ചു. കേരളം ഇന്ന് സാമ്പത്തിക സാമൂഹിക വര്‍ഗ്ഗീയ മത ചിന്തകകളാല്‍ വേര്‍പെട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ മലയാളികളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് കേരളത്തിന്റെ സാമുദായിക ഐക്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ എല്ലാ ശ്രമങ്ങളെയും പ്രത്യേകിച്ചു ഫോമായുടെ വില്ലേജ് പ്രോജക്ട് പോലെയുള്ള പദ്ധതികളെ അദേഹം മുക്തകണ്ഠം പ്രശംസിച്ചു. ഫോമായുടെ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തോമസ്, മെട്രോ സെക്രെട്ടറി ജെയിംസ്, മുന്‍ ആര്‍ വി പി വര്‍ഗീസ് ജോസഫ്, മുന്‍ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, വര്‍ക്കി ഏബ്രഹാം, റോഷിന്‍ മാമ്മന്‍, ഷൈല റോഷിന്‍, തോമസ് മാത്യു, സക്കറിയ കരുവേലില്‍, പ്രദീപ് നായര്‍, ഫിലിപ്പ് മഠത്തില്‍, ഷാജി മാത്യു, സിറിയക് കുര്യന്‍, എക്കോ സെക്രട്ടറി ബിജു, രാജധാനി പ്രൊപ്രൈറ്റര്‍ രാജു തുടങ്ങി നിരവധി നേതാക്കളും അഭ്യുദയകാംക്ഷികളും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

2J2A2839 2J2A2840


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top