Flash News

സംഘടനാ രംഗത്തു ചരിത്രം കുറിച്ച് ഫോമാ; ചിക്കാഗോ കണ്‍വന്‍ഷനില്‍ 16,239 ഡോളര്‍ മിച്ചം

October 23, 2018 , ജിബി തോമസ്

unnamedഹൂസ്റ്റണ്‍: കഴിഞ്ഞ ശനിയാഴ്ച ഫോമാ ജനറല്‍ ബോഡി യോഗത്തില്‍ രേഖകളും മറ്റും ഫിലിപ്പ് ചാമത്തില്‍ – ജോസ് ഏബ്രഹാം ടീമിനു കൈമാറി ഔപചാരികമായി അധികാര മാറ്റം നടത്തുമ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഒന്നു കൂടി കൈമാറി -16,239 ഡോളര്‍ 55 സെന്റിന്റെ മണി ഓര്‍ഡര്‍ ചെക്ക്. രണ്ടു വര്‍ഷത്തെ ഫോമാ പ്രവര്‍ത്തനത്തിലും കണ്‍വന്‍ഷനിലും മിച്ചം വന്ന തുക.

ഹര്‍ഷാരവത്തോടേ അംഗങ്ങള്‍ ഇത് സ്വാഗതം ചെയ്തപ്പോള്‍ പുതിയൊരു ചരിത്രത്തിനു തുടക്കവുമായി. വളരെ വര്‍ഷങ്ങളായി ഫോമായും ഫൊക്കാനയും പറയുന്ന നഷ്ടത്തിന്റെ കണക്ക് ലാഭത്തിലേക്ക് അഥവാ മിച്ചത്തിലേക്ക് വഴിമാറി. നഷ്ടത്തിന്റെ ശാപത്തില്‍ നിന്നു മോചനം. ഇത് അഭിമാനകരം.

വേറെ ഒന്നുകൂടി ഉണ്ടായി എന്നു ബെന്നി വാച്ചാച്ചിറ. ഏതു സാധാരണക്കാരനും സംഘടനാ നേത്രുത്വത്തില്‍ വരാമെന്ന് തെളിയിക്കുന്ന ചരിത്രം കൂടി അവിടെ കുറിക്കുകയായിരുന്നു. മില്യനര്‍മാര്‍ക്കു മാത്രമല്ല ആര്‍ക്കും സംഘടനാ നേതൃത്വം ഏറ്റെടുക്കാം. പേടിക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്താല്‍ നഷ്ടമൊന്നും വരില്ല.

unnamed (3)മിച്ചം വന്ന തുക നാട്ടില്‍ പണിയുന്ന ഫോമാ വില്ലേജില്‍ പഴയ കമ്മിറ്റിയുടെ പേരില്‍ രണ്ട് വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.

അര മില്യനിലേറെ ഡോളറായിരുന്നു കണ്‍വന്‍ഷന്റെ ബജറ്റ്. 414 മുറികള്‍ എടുത്തു. രജിസ്റ്റ്രേഷന്‍ തുക മുന്‍ വര്‍ഷത്തെതു തന്നെ ആയിരുന്നു. രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വലിയ വ്യത്യാസമില്ലായിരുന്നു.

എന്നിട്ടും മിച്ചം വന്നത് കൃത്യമായ ആസൂത്രണം കൊണ്ടാണ്. വിവിധ കമ്മിറ്റികളെ ചുമതല ഏല്പിക്കാം. പക്ഷെ പണപരമായ ഇടപാടില്‍ പ്രസിഡന്റിന്റെ ശ്രദ്ധ വേണം. ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ ലഭിക്കുന്നത് എവിടെ എന്നു കണ്ടെത്തണം.

അതുപോലെ നാട്ടില്‍ നിന്നു പലരെയും കൊണ്ടുവരാന്‍ ധാരാളം സമ്മര്‍ദ്ദം വരും. അങ്ങനെ സമ്മര്‍ദ്ദം ചെലുത്തുന്നവരോട് അതിനുള്ള ചെലവ് വഹിക്കാന്‍ ആവശ്യപ്പെടാം. അവയെല്ലാം ഫോമാ വഹിക്കുക എളുപ്പമല്ല. മാത്രമല്ല നഷ്ടം വന്നാല്‍ പ്രസിഡന്റ് ആണു ഉത്തരവാദിയാകുക.

unnamedസന്തോഷപൂര്‍വമാണു രണ്ട് വര്‍ഷവും താന്‍ പ്രവര്‍ത്തിച്ചത്. സ്ഥാനമൊഴിയുമ്പോഴും സന്തോഷം. ഫോമയുടെ ഉറച്ച പ്രവര്‍ത്തകനായി തുടരും. ഭാരവാഹികള്‍ ഏതു ചുമതല ഏല്പിച്ചാലും അതു ചെയ്യും. വ്യക്തിപരമായി, കുടുംബ കാര്യങ്ങളുമായി മുന്നോട്ടു പോകും

സെക്രട്ടറി ജിബി തോമസിന്റെ റിപ്പോര്‍ട്ടും കണക്കും ജനറല്‍ ബോഡി പാസാക്കി. ജോ. സെക്രട്ടറിയായിരുന്ന വിനോദ് കൊണ്ടൂരും പങ്കെടുത്തു. രേഖകള്‍ കൈമാറിയത് കം‌പ്ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു വര്‍ഗീസ്, ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍ പോള്‍ സി. മത്തായി എന്നിവരുടെ സാന്നിധ്യത്തിലാണു. ടാക്‌സ് പേപ്പറുകള്‍, വെബ് സൈറ്റിന്റെ വിവരങ്ങള്‍ എല്ലാം നല്‍കിയതില്‍ ഉള്‍പ്പെടുന്നു.

പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി 35,000 ല്‍ പരം ഡോളര്‍ സമാഹരിച്ചതും പഴയ കമ്മിറ്റിയുടെ അക്കൗണ്ടിലാണു വന്നത്. അതും കൈമാറി.

പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണു ഫോമാ എന്നാണു ദുരിതാശ്വാസ നിധിയും മറ്റും തെളിയിക്കുന്നതെന്നു ബെന്നി ചൂണ്ടിക്കാട്ടി.

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ വ്യക്തിപരമായ ചില നഷ്ടങ്ങളുണ്ടെന്നു ബെന്നിയും ജിബിയും പറഞ്ഞു. പക്ഷെ അത് ഉണ്ടാവുമെന്നു കരുതി തന്നെയാണു സ്ഥാനം ഏല്‍ക്കുന്നത്. സമയ നഷ്ടം, യാത്രാ ചെലവുകള്‍ തുടങ്ങിയവ പ്രധാനം. അത് നഷ്ടമായി കരുതുന്നില്ല.

ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു തങ്ങളുടെ വിജയം. അങ്ങനെ പ്രവര്‍ത്തിക്കണമെന്നാണു പുതിയ ഭാരവാഹികളോടുള്ള തങ്ങളുടെ ഉപദേശം. തമ്മില്‍ തല്ലരുത്. വിട്ടുവീഴ്ചാ മനോഭാവം വേണം. ആരെയും വേദനിപ്പിക്കുന്ന ഒരു വാക്കും പറയരുത്.

unnamed (1)അതുപോലെ ജനങ്ങളുമായി നേരിട്ടു ബന്ധം വേണം. ജനാഭിമുഖ്യ യജ്ഞം വലിയ വിജയമായിരുന്നു. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ കേട്ടാലെ മുന്നോട്ടു പോകാനാവൂ.

ഭരണഘടനയെ ചെറിയ ലാഭങ്ങള്‍ക്കു വേണ്ടി തെറ്റായി വ്യാഖ്യാനിക്കാനുള്ള പ്രവണത തടയണം. ഭരണഘടന ഉദ്ദേശിക്കുന്നതെന്തോ ആ രീതിയില്‍ പ്രവര്‍ത്തിക്കണം.

രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ തങ്ങളെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ധാരാളം പേരുമൊത്ത് പ്രവര്‍ത്തിക്കാനായി. വലിയ സുഹൃദ്‌ബന്ധങ്ങളുണ്ടായി; ജിബി ചൂണ്ടിക്കാട്ടി.

സംഘടനയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതിനുശേഷം, ഊര്‍ജ്ജസ്വലവും, വികസനോന്മുഖവും, ജനകീയവും, ജനാധിപത്യപരവുമായ പ്രവര്‍ത്തനം നടത്തി എന്നു പറയുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നു ബെന്നി പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പു ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം സമയബന്ധിതം ആയി നടപ്പിലാക്കുവാനും പുതിയ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുവാനും സാധിച്ചു.

unnamed (4)രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം ഓടിച്ചു നോക്കുമ്പോള്‍ പല തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വരുന്നു. അതിലൊന്നാണു വുമണ്‍സ് ഫോറം. രൂപം കൊടുത്ത് താമസിയാതെ നാഷണല്‍ ലെവലിലും, റീജിയണ്‍ തലത്തിലും ഫോറം ശക്തമായി മുന്നോട്ടുപോയി. ഡോ. സാറാ ഈശോ, രേഖ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. കേരളത്തില്‍ നിന്നും സാമ്പത്തികമായിട്ടു ബുദ്ധിമുട്ടു അനുഭവിക്കുന്ന നഴ്‌സിംഗ്വിദ്യാര്‍ഥികള്‍ക്ക്സ്‌കോളര്‍ഷിപ്പ് നല്‍കി. അതുപോലെ,പാലിയേറ്റീവ് കെയര്‍ സംരംഭത്തിനു സാമ്പത്തികമായി സഹായിച്ചു. 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ജന്മനാട്ടില്‍ നടപ്പിലാക്കി.

അതുപോലെ ഓഖി ദുരന്തം ഉണ്ടായപ്പോഴും സഹായിക്കാന്‍ ഫോമ മുന്നിലുണ്ടായിരുന്നു. ഹൂസ്റ്റണിലും പ്രളയ ദുരന്തം അനുഭവിച്ച മലയാളി കുടുംബങ്ങളെ ഫോമ സഹായിച്ചു. അതുപോലെ കാനഡയിലെ 2 മലയാളി യുവാക്കള്‍ ട്രക്ക് ആക്സിഡന്റില്‍ ഡാളസില്‍ വെച്ചു മരണമടഞ്ഞപ്പോള്‍ അവരുടെ കുടുംബത്തെസാമ്പത്തികമായി സഹായിക്കുവാനായി.

ഇതിനൊക്കെ പുറമെ കണ്‍ വന്‍ഷനില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് കേരളത്തില്‍ ഫോമാ വില്ലേജില്‍ രണ്ട് വീട് നിര്‍മ്മിക്കാന്‍ സഹായിക്കാനും കഴിഞ്ഞു.

ഫോമാ ലീഗല്‍ അഡ്വൈസറി ബോര്‍ഡ്, യൂത്ത് ഫോറം, സീനിയേഴ്സ് ഫോറം, പൊളിറ്റിക്കല്‍ ഫോറം, ഡാളസ് സ്റ്റുഡന്റ് ഫോറം, പ്രൊഫഷണല്‍ സമ്മിറ്റ്, യൂത്ത് ഫെസ്റ്റിവല്‍ എന്നിവയും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ഫോമ ന്യൂസ്, ജനാഭിമുഖ്യ യജ്ഞം, ജനസമ്പര്‍ക്ക പരിപാടി, എന്നിവയൊക്കെ വലിയ മാറ്റമാണുണ്ടാക്കിയത്.

വലിയ പരാതികള്‍ ഇല്ലാത്ത കണ്‍വന്‍ഷന്‍ നടത്താനും കഴിഞ്ഞു. സ്വന്തം പോക്കറ്റില്‍ നിന്നു കാശു പോകാതെ ഏതു സാധാരണക്കാരനും ഈ സംഘടനയുടെ നേതൃനിരയില്‍ വരാമെന്നു തെളിയിച്ചു.

unnamed (2)ഇലക്ഷനു മുമ്പു ജനങ്ങള്‍ക്കു കൊടുത്ത വാക്കുകള്‍ എല്ലാം തന്നെ പാലിക്കുവാന്‍ സാധിച്ചതു ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ആണെന്നു ബെന്നി പറയുന്നു. അതുപോലെ നല്ല ഒരു ടീം കൂടെ ഉണ്ടായിരുന്നു. ടീം വര്‍ക്ക് ആണ് 2016-18 ലെ ഫോമയുടെ വിജയം. എക്സിക്യൂട്ടീവിന്റെയും ആര്‍.വി.പി. മാരുടെയും, കമ്മിറ്റി മെമ്പേഴ്സിന്റെയും കൂട്ടായ പ്രവര്‍ത്തനം.

എക്സിക്യൂട്ടീവിന്റെ പേരു എടുത്തു പറയേണ്ടതുണ്ടെന്നു ബെന്നി പറഞ്ഞു. സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കലപ്പുരക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍ എന്നിവര്‍.

സന്തോഷത്തോടും അഭിമാനത്തോടും കൂടി ആണ് പടി ഇറങ്ങുന്നത്. ജോലികള്‍ എല്ലാം തന്നെ വളരെ സന്തോഷത്തോടെയാണ് ചെയ്തത്.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരോട് തനിക്ക് ചില ഉപദേശങ്ങളുണ്ട്. സംഘടനാ നേതൃത്വത്തിലേക്ക് കഴിവും, സമയവും ഉള്ളവര്‍ കടന്നു വരുമ്പോള്‍ അവരെ പ്രോത്സഹിപ്പിക്കണം. വ്യക്തി വൈരാഗ്യം തീര്‍ക്കുവാനുള്ളതല്ല സംഘടന, അതു സംഘടനയ്ക്കു വെളിയില്‍ വേണം.

അതുപോലെ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണേണ്ടതില്ല. വിമര്‍ശനം തീര്‍ച്ചയായിട്ടും ഗുണകരമാണ്. പക്ഷെ അതു ആരോഗ്യപരമായിട്ടുള്ളതായിരിക്കണം. മാനസികമായി ദ്രോഹിക്കുന്ന വിമര്‍ശനങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിനു യോജിച്ചത് അല്ല.

അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തനം എന്നു പറയുന്നത് കമ്മ്യൂണിറ്റി സര്‍വ്വീസ് ആണ് എന്നു തിരിച്ചറിയണം. അതില്‍ നിന്നു പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല.

‘ഞങ്ങളുടെ ഭരണ സമിതിക്കു പ്രോത്സാഹനവും, തുണയും തന്ന മലയാളി സമൂഹത്തിനോടു ഫോമ 2016-18 ലെ ഭരണ സമിതിയുടെ പേരില്‍ നന്ദിയും, കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുകയാണ്,’ ബെന്നി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top